Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സായുധസംഘം 140 പേരെ വധിച്ചു
text_fieldsbookmark_border
ആഡിസ് അബബ: ദക്ഷിണ സുഡാന്‍ അതിര്‍ത്തിപങ്കിടുന്ന ഇത്യോപ്യന്‍ മേഖലയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ സുഡാന്‍ ആസ്ഥാനമായുള്ള മര്‍ലെ ഗോത്രവര്‍ഗക്കാരാണ് ഗാംബെല്ല പ്രവിശ്യയില്‍ നടന്ന ആക്രമണത്തിനു പിന്നിലെന്ന് ഇത്യോപ്യന്‍ വാര്‍ത്താവിനിമയ മന്ത്രി ഗെറ്റാച്യു റിദ പറഞ്ഞു.
ആഭ്യന്തരസംഘട്ടനം രൂക്ഷമായ അയല്‍രാജ്യത്തുനിന്ന് അതിര്‍ത്തി കടന്നത്തെിയ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. ദക്ഷിണ സുഡാന്‍ സര്‍ക്കാറുമായോ വിമതരുമായോ ആക്രമികള്‍ക്ക് ബന്ധമില്ളെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
