ക്രിസ്ത്യാനികളും മുസ്ലിംകളും സഹോദരങ്ങള്‍ –മാര്‍പാപ്പ
text_fieldsബാന്‍ഗൂയി: ക്രിസ്ത്യാനികളും മുസ്ലിംകളും സഹോദരങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്ത്യന്‍-മുസ്ലിം സംഘര്‍ഷം നിലനില്‍ക്കുന്ന മധ്യാഫിക്കന്‍ റിപ്പബ്ളിക് സന്ദര്‍ശനത്തിന്‍െറ ഭാഗമായി തലസ്ഥാന നഗരമായ ബാന്‍ഗൂയിക്കു സമീപത്തെ മുസ്ലിം പള്ളിയിലത്തെിയ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. മുസ്ലിം നേതാക്കളുമായി പാപ്പ കൂടിക്കാഴ്ച നടത്തി. മധ്യാഫ്രിക്ക സന്ദര്‍ശനം പൂര്‍ത്തിയാകുന്നതോടെ മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം സമാപിക്കും.
ക്രിസ്ത്യന്‍ സായുധ സംഘവും മുസ്ലിംകളും സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് മധ്യാഫ്രിക്കന്‍ റിപ്പബ്ളിക്. തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ വിഭാഗത്തിന്‍െറ അതിക്രമത്തെ തുടര്‍ന്ന് ബാന്‍ഗൂയിയില്‍ അഭയം തേടിയ മുസ്ലിംകളെയും മാര്‍പാപ്പ സന്ദര്‍ശിച്ചു. ‘ആര് ദൈവത്തില്‍ വിശ്വസിക്കുന്നുവോ അവര്‍ സമാധാനത്തിലും വിശ്വസിക്കണം. പരസ്പരം പക വെച്ചുപുലര്‍ത്തില്ളെന്ന് തീരുമാനിക്കണം. പ്രത്യേകിച്ച് മതത്തിന്‍െറയോ ദൈവത്തിന്‍െറയോ പേരില്‍. സമാധാനമാണ് ദൈവം -പോപ് പറഞ്ഞു. രാജ്യത്തെ മുസ്ലിംകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിച്ചില്ളെങ്കില്‍ തന്‍െറ സന്ദര്‍ശനത്തിന് പൂര്‍ണതയുണ്ടാകില്ളെന്നും പാപ്പ വ്യക്തമാക്കി. മൂന്നു വര്‍ഷമായി ക്രിസ്ത്യന്‍-മുസ്ലിം കലാപം മേഖലയെ യുദ്ധഭൂമിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
