എച്ച്.ഐ.വി പകർത്തിയ വ്യാജ ഡോക്ടർക്ക് 25 വർഷം തടവ്
text_fieldsഫനൊംപെൻ: കംബോഡിയയിൽ 300ഓളം ഗ്രാമവാസികളിൽ എച്ച്.ഐ.വി പകർത്തിയ കുറ്റത്തിന് വ്യാജ ഡോക്ടറെ കോടതി 25 വർഷം തടവിന് ശിക്ഷിച്ചു. 56കാരനായ യെം ക്രിൻ നെയാണ് ശിക്ഷിച്ചത്. ലൈസൻസില്ലാതെയാണ് ഇയാൾ ചികിത്സ നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. വൈറസ് കുത്തിവെപ്പിലൂടെ എയ്ഡ്സ് ബാധിച്ച 10 ഗ്രാമവാസികൾ മരിച്ചു. ഇയാളിൽനിന്ന് വൈറസ് കുത്തിവെക്കാനുപയോഗിച്ച സിറിഞ്ചുകൾ കണ്ടെടുത്തു. ക്രൂരതക്ക് രണ്ടു വയസ്സുകാരൻ ഉൾപ്പെടെ 80കാരൻവരെ ഇരകളാക്കപ്പെട്ടു. കഴിഞ്ഞ നവംബറിൽ 74കാരനിൽ എച്ച്.ഐ.വി ബാധ കണ്ടെത്തിയതിനെ തുടർന്നാണ് ഗ്രാമവാസികളിൽ അധികൃതർ പരിശോധന നടത്തിയത്.
സിറിഞ്ചുകൾ വ്യാപകമായി ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചു. സിറിഞ്ചുകളുപയോഗിച്ച് എച്ച്.ഐ.വി പരത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിട്ടതിന് 2014 ഡിസംബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറഞ്ഞ ഫീസ് വാങ്ങി ചികിത്സിച്ചിരുന്ന ഇയാളെ ആളുകൾ എളുപ്പം വിശ്വസിച്ചു. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് കംബോഡിയ. രാജ്യത്തെ ചികിത്സയുടെ അപര്യാപ്തത മുതലെടുത്താണ് വ്യാജഡോക്ടർമാർ പെരുകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
