മാലിയിൽ ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു
text_fieldsബമാകോ: മാലിയിൽ ഭീകരരെന്ന് സംശയിക്കുന്നവർ നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ മാലിയിൽ നൈജറിനോട് ചേർന്ന തലാടേയി നഗരത്തിലാണ് സംഭവം. മൂന്ന് മോേട്ടാർ ബൈക്കുകളിൽ എത്തിയവർ ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അടുത്തിടെയുണ്ടായ സംഘർഷത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിന് പിറകെയാണ് പുതിയ സംഭവം.
രാജ്യത്തിെൻറ വടക്കൻഭാഗങ്ങളിൽനിന്ന് മധ്യഭാഗത്തേക്ക് അടുത്തിടെ അക്രമങ്ങൾ വ്യാപിച്ചിട്ടുണ്ട്. ഭീകരരെ നേരിടുന്നതിനായി മാലി സർക്കാറിന് ഫ്രാൻസ് സൈനിക സഹകരണം നൽകുന്നുെണ്ടങ്കിലും അക്രമങ്ങൾക്ക് കുറവില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
