Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദശാബ്​ദങ്ങൾ നീണ്ട...

ദശാബ്​ദങ്ങൾ നീണ്ട കഠിനാധ്വാനം: ആഫ്രിക്ക പോളിയോ മുക്തമാകുന്നു

text_fields
bookmark_border
ദശാബ്​ദങ്ങൾ നീണ്ട കഠിനാധ്വാനം: ആഫ്രിക്ക പോളിയോ മുക്തമാകുന്നു
cancel

അബുജ: അന്താരാഷ്ട്രത്തിലുള്ള ആരോഗ്യ സംഘടനകൾ, ദേശീയ, പ്രാദേശിക സർക്കാരുകൾ, കമ്മ്യൂണിറ്റി വോളൻറിയർമാർ, രോഗത്തെ അതിജീവിച്ചവർ എന്നിങ്ങനെ വലിയൊരു കൂട്ടായ്​മയുടെ പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ ആഫ്രിക്കൻ ഭൂഖണ്ഡം പോളിയോ മുക്തമാകുന്നു. നാലു വർഷത്തിന്​ മുമ്പ്​ വടക്കൻ നൈജീരിയയിൽ രേഖപ്പെടുത്തിയ പോളിയോ കേസുകൾക്ക്​ ശേഷം ഇതുവരെ ആഫ്രിക്കയിൽ പോളിയോ ബാധ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ ആഫ്രിക്ക റീജിയണൽ സർട്ടിഫിക്കേഷൻ കമ്മീഷൻ (ARCC) സാക്ഷ്യപ്പെടുത്തുന്നു. പക്ഷാഘാതത്തിനും ചിലരിൽ മരണത്തിനുവരെ കാരണമായേക്കാവുന്ന ​ൈ​വറസ്​ ബാധ ഭൂഖണ്ഡത്തിൽ നിന്നും ഇല്ലാതായി എന്നത്​ പ്രതീക്ഷ നൽകുന്ന വാർത്തയാണ്​.

ആഫ്രിക്കയിൽ വർഷങ്ങളായി തുടർന്നുവന്ന പോളിയോ നിർമാർജന ക്യാമ്പയിനുകളുടെ ഭാഗമായി ബൊർനോ സ്റ്റേറ്റിലെ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ്​ നൽകി നിരീക്ഷിക്കുകയും നൈജീരിയയിലെ കലാപകാരികളിൽ വരെ പോളിയോ നിർമാർജ്ജനമെന്നത്​ എത്തുകയും ചെയ്​തതോടെയാണ്​ ഭൂഖണ്ഡം പോളിയോ മുക്തമായത്​.

47 ആഫ്രിക്കൻ രാജ്യങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളുടെ സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് പോള​ിയോ മുക്ത ഭൂഖണ്ഡമെന്ന പ്രഖ്യാപനമെന്ന് ലോകാരോഗ്യ സംഘടന രൂപീകരിച്ച സ്വതന്ത്ര സംഘടനയായ എ.ആർ‌.സി‌.സി ചെയർ ഡോ. റോസ് ലെകെ അറിയിച്ചു.

1996ൽ ആഫ്രിക്കയിൽ 75,000 കുട്ടികൾക്കാണ്​ പോളിയോ ബാധിച്ചത്​. ആഫ്രിക്ക പോളിയോ മുക്തമായി എന്നത്​ വളരെ പ്രധാനപ്പെട്ടതും മഹത്തരവുമായ കാര്യമായാണ്​ കരുതുന്നതെന്ന്​ ലോകാരോഗ്യ സംഘടന ആഫ്രിക്കൻ റീജിയണൽ ഡയറക്ടർ ഡോ. മാത്ഷിദിസോ മൊയിതി പറഞ്ഞു.

ആഗോള പോളിയോ നിർമാർജ്ജന സംരംഭത്തിൽ ഏകോപന ചുമതല വഹിച്ചത്​ ലോകാരോഗ്യ സംഘടനയാണ്​. ദേശീയ സർക്കാരുകളുടെയും പ്രാദേശിക ഭരണകൂടുങ്ങളുടെയും കൂട്ടായ്മ, യൂണിസെഫ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫ ഫൗണ്ടേഷൻ, റോട്ടറി ഇൻറർനാഷണൽ, യു.എസ് സെൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവർക്കൊപ്പം ഭൂഖണ്ഡത്തിലുടനീളമുള്ള ദശലക്ഷക്കണക്കിന് കമ്മ്യൂണിറ്റി വോളൻറിയർ പോളിയോ നിർമാർജ്ജനത്തിന്​ മുന്നിട്ടിറങ്ങി.

സമൂഹത്തെ നന്നായി നിരീക്ഷിച്ചുകൊണ്ടും ആരോഗ്യ പ്രവർത്തകർക്കെതിരെ പോലും ആക്രമണങ്ങളുണ്ടാകുന്ന തരത്തിൽ പോളിയോ വാക്​സിനെ കുറിച്ച്​ നിലനിന്നിരുന്ന സംശയം ദൂരീകരിച്ചും പോളിയോ അതിജീവിച്ചവരെ നിർമാർജ്ജന സംഘങ്ങളിൽ ഉൾപ്പെടുത്തിയുമെല്ലാമാണ്​ വൈറസിനെ തുടച്ചുനീക്കുന്നതിൽ പ്രധാന ഘടകങ്ങളായി വർത്തിച്ചതെന്നും മൊയ്തി പറഞ്ഞു.

പോളിയോ അതിജീവിച്ചവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ആരോഗ്യസംഘടനകൾ പ്രവർത്തനം തുടരുന്നത്​. നിലവിൽ പ്രാധാന്യം ആഫ്രിക്കൻ മേഖലയിലെ വൈകല്യമുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുക എന്നതിനാണ്​. ആരോഗ്യമെന്നത്​ മരണത്തിന്​ വരെ കാരണമായേക്കാവുന്ന ഒരു രോഗത്തിൻെറ അഭാവം മാത്രമല്ല, പൂർണ്ണമായ ക്ഷേമമാണ്" -മൊയ്​തി കൂട്ടിച്ചേർത്തു.

"വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ ആരംഭിച്ച കാര്യങ്ങൾ ഈ ഫലങ്ങൾ സൃഷ്ടിച്ചു എന്നത് അവിശ്വസനീയമാണ്. പോളിയോ അതിജീവിച്ചവരെന്ന നിലയിൽ ഞങ്ങൾ ഏറ്റവും സന്തുഷ്ടരാണ്, രാജ്യത്തെ അവസാനത്തെ പോളിയോ അതിജീവിച്ചവരായിരിക്കും ഞങ്ങൾ എന്ന് വിശ്വസിക്കുന്നു" -പോളിയോ ബാധിതരുടെ അവകാശങ്ങൾക്കായി പ്രചാരണം നടത്തുന്ന നൈജീരിയയിലെ അസോസിയേഷൻ ഓഫ് പോളിയോ സർവൈവേഴ്‌സിൻെറ സഹസ്ഥാപകനായ മുസ്ബാഹു ലോവാൻ ദിദി പ്രതികരിച്ചു. നൈജീരിയയിൽ പോളിയോ ബാധിച്ചവരിൽ 90 ശതമാനവും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും ലോവാൻ ദിദി പറഞ്ഞു.

An anti-polio poster in Mali, West Africa. Photograph: Neil Cooper/Alamy Stock Photo

1988-ൽ ആഗോള പോളിയോ നിർമാർജ്ജനം സംരംഭം രൂപീകരിച്ചതോടെയാണ്​ ആഗോളതലത്തിൽ പോളിയോ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായത്​. അതിനുശേഷം, പോളിയോ കേസുകൾ 350,000 നിന്ന് 2018 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 33 കേസുകളായി കുറഞ്ഞു. ആഫ്രിക്കയിൽ നെൽ‌സൺ മണ്ടേലയുടെ നേതൃത്വത്തിലുള്ള ക്യാ​െമ്പയിനാണ്​ ഭൂഖണ്ഡത്തിലെ പോളിയോ നിരക്ക്​ കുറക്കാൻ സഹായിച്ചത്​.

എന്നാൽ വടക്കൻ നൈജീരിയയിലെ കലാപം രോഗം നിർമാർജനം ചെയ്യുന്നതിന്​ തടസമായി. 2013 ൽ കാനോയിൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകിയ ഒമ്പത് സ്ത്രീകളെ ബോക്കോ ഹറാം കലാപകാരികൾ വെടിവച്ചു കൊന്നു. ഈ മേഖലയിലെ പോളിയോ നിർമാർജന ശ്രമങ്ങളിൽ ഏർപ്പെട്ട 67 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി പേർ ആക്രമിക്കപ്പെട്ടു.

വാക്‌സിൻ സുരക്ഷിതമല്ലെന്നും എച്ച്‌.ഐ.വി, എയ്ഡ്‌സ് എന്നിവക്ക്​ കാരണമാകുമെന്നും രാജ്യത്തിൻെറ വടക്കൻ ഭാഗത്തെ ജനസംഖ്യ കുറക്കുന്നതിന് സ്ത്രീകളെ വന്ധ്യംകരിക്കുന്നതാണെന്നും അഭ്യൂഹങ്ങൾ ഉയർന്നത്​ പോളിയോ നിർമാർജനത്തിന്​ വെല്ലുവിളിയായി. പ്രദേശത്ത്​ പാശ്ചാത്യ മെഡിക്കൽ സംഘടനാപ്രവർത്തകരെ വിന്യസിച്ചത്​ മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണെന്നും ആരോപണമുയർന്നു.

2003 ജൂലൈയിൽ വടക്കൻ നൈജീരിയയിലെ അഞ്ച് സംസ്ഥാനങ്ങൾ ഒരു വർഷ​ത്തേക്ക്​ പോളിയോ പ്രതിരോധ കുത്തിവെപ്പ്​ നിർത്തിവച്ചു. നൈജീരിയയിലെ വാർഷിക പോളിയോ കേസുകൾ പിന്നീട് കുതിച്ചുയർന്നു. നൈജീരിയൻ വൈറസ് ബാധ ആഫ്രിക്കയിലുടനീളം പടർന്നു.

വടക്കൻ നൈജീരിയയിലെ മറ്റ് രോഗങ്ങൾക്കായുള്ള വിവാദപരമായ മെഡിക്കൽ പരീക്ഷണങ്ങളുടെ കയ്പേറിയ അനുഭവങ്ങൾ അവരെ പ്രതിരോധ കുത്തിവെപ്പുകളെ എതിർത്തു. തുടർന്ന്​ രാഷ്ട്രീയ, സമുദായ, മതനേതാക്കളെ ആകർഷിക്കുന്നതിനുള്ള വലിയ ശ്രമമാണ്​ നടന്നത്​. 2015 ൽ പ്രസിഡൻറ്​ മുഹമ്മദ്​ ബുഹാരി തൻെറ പേരക്കുട്ടികളിൽ ഒരാൾക്ക് ​ഓറൽ വാക്സിൻ തുള്ളികൾ നൽകുന്നത് ടെലിവിഷനിലൂടെ പ്രചരിപ്പിച്ചു. ഇത്​ പിന്നീടുള്ള പ്രവർത്തനങ്ങൾക്ക്​ വഴിത്തിരിവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AfricaWHOpolioPolio Eradication Initiative
Next Story