Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘യുദ്ധമല്ല, ചർച്ചയാകാം’; പാകിസ്താനോട് ചർച്ചക്ക് ആഹ്വാനം ചെയ്ത് അഫ്ഗാൻ വിദേശകാര്യ മന്ത്രി

text_fields
bookmark_border
‘യുദ്ധമല്ല, ചർച്ചയാകാം’; പാകിസ്താനോട് ചർച്ചക്ക് ആഹ്വാനം ചെയ്ത് അഫ്ഗാൻ വിദേശകാര്യ മന്ത്രി
cancel

കാബൂൾ: അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുതാഖി. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കണമെന്നാണ് മുതാഖിയുടെ ആവശ്യം. ധാരണയിലെത്തുന്നതിന് പകരം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്നും മുതാഖി പറഞ്ഞു. യാത്രാമാർഗങ്ങൾ, അഭയാർഥികൾ, വിദ്യാർഥികൾ എന്നിവയെല്ലാം പാകിസ്താൻ സമ്മർദം ചെലുത്താനുള്ള ഉപകരണങ്ങളാക്കി മാറ്റിയെന്നും തങ്ങളെ വെല്ലുവിളിക്കുന്നതിനായി അതിർത്തിക്ക് സമീപം ആയിരക്കണക്കിന് സായുധ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും മുതാഖി ആരോപിച്ചു.

പാകിസ്താനുമായുള്ള പ്രശ്നങ്ങൾ പരസ്പര ആരോപണങ്ങളുടെയും പ്രചാരണങ്ങളുടെയും വേദിയാക്കി മാറ്റുന്നതിന് അഫ്ഗാനിസ്താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള പുതിയ മാർഗങ്ങൾ തേടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അത് നിയമപരമായ അവകാശമാണെന്നും മുതാഖി വ്യക്തമാക്കി. വിഷയത്തിൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫിസും ഉടൻ പ്രതികരിച്ചില്ല. റഷ്യയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് മുതാഖിയുടെ പ്രസ്താവന. ഭീകരവാദവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങൾ തമ്മിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് പിന്നിലുള്ള ഭീകരർക്ക് അഫ്ഗാനിസ്താൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ താലിബാൻ സർക്കാർ ഈ ആരോപണം നിഷേധിക്കുകയും ഭീകരവാദം പാകിസ്താന്റെ ആഭ്യന്തര പ്രശ്നമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muttaqi Warns Pakistan Over Border
Next Story