Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഫ്​ഗാൻ പോപ്​ ഗായിക അരിയാന സഈദ്​ രാജ്യം വിട്ടു
cancel

അഫ്​ഗാൻ പോപ്​ ഗായിക അരിയാന സഈദ്​ രാജ്യം വിട്ടു

text_fields
bookmark_border

കാബൂൾ: താലിബാൻ പിടിമുറുക്കിയ കാബൂൾ നഗരത്തിൽനിന്ന്​ രക്ഷപ്പെട്ടതായി അഫ്​ഗാനിലെ പ്രമുഖ പോപ്​ ഗായിക അരിയാന സഈദ്​. 'ഓർക്കാനിഷ്​ടമില്ലാത്ത രാത്രികൾ പിന്നിട്ട്​ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ദോഹ വഴി തുർക്കിയിലെത്തിയതായും ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ആരാധകരുള്ള അരിയാന സയീദ്​ അറിയിച്ചു.

താലിബാൻ ഭരണത്തിൽ സ്​ത്രീകൾക്ക്​ കടുത്ത നിയന്ത്രണം വരുമെന്ന സൂചന രാജ്യത്ത്​ കടുത്ത ആശങ്ക സൃഷ്​ടിച്ചിട്ടുണ്ട്​. അഫ്​ഗാനിലെ വനിത ഫുട്​ബാൾ ടീമിനെ രക്ഷിക്കണമെന്ന്​ കഴിഞ്ഞ ദിവസം ഫിഫ ആവശ്യപ്പെട്ടിരുന്നു.

അഫ്​ഗാൻ സംഗീതജ്​ഞൻ ഹസീബ്​ സഇൗദാണ്​ അരിയാനയുടെ ഭർത്താവ്​. ഇരുവരും ഇനി തുർക്കിയിൽ തുടരുമെന്നാണ്​ സൂചന.

താലിബാനെതിരെ ശക്​തമായി നിലയുറപ്പിച്ചിരുന്ന ഹസറ ഗവർണർ സലീമ മസാരി ഉൾപ്പെടെ നേരത്തെ താലിബാൻ പിടിയിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Afghanistan Pop Star Aryana Sayeed Flees Country After Taliban Takeover
Next Story