Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്​താനിൽ...

അഫ്​ഗാനിസ്​താനിൽ മിലിറ്ററി ആശുപത്രിയിൽ സ്​ഫോടനം; 19 മരണം

text_fields
bookmark_border
അഫ്​ഗാനിസ്​താനിൽ മിലിറ്ററി ആശുപത്രിയിൽ സ്​ഫോടനം; 19 മരണം
cancel

കാബൂൾ: അഫ്​ഗാനിസ്​താനിലെ മിലിറ്ററി ആശുപത്രിയിലുണ്ടായ സ്​ഫോടനത്തിൽ 19 പേർ മരിച്ചു. 43 പേർക്ക്​ പരിക്കേറ്റു. മിലിറ്ററി ആശുപത്രിയെ ലക്ഷ്യമിട്ട്​ ഇരട്ട സ്​ഫോടനങ്ങളാണ്​ ഉണ്ടായത്​. അഫ്​ഗാൻ ആഭ്യന്തര മന്ത്രാലയ വക്​താവാണ്​ സ്​ഫോടനവിവരം പുറത്ത്​ വിട്ടത്​​.

സർദാർ മുഹമ്മദ്​ ദൗദ്​ ഖാൻ മിലിറ്ററി ആശുപത്രിയിലാണ്​ സ്​ഫോടനം നടന്നത്​. ആശുപത്രിയിലെ ആളുകൾക്ക്​ നേരെ വെടിവെപ്പ്​ ഉണ്ടായതായും റ​ിപ്പോർട്ട്​. 400 ​കിടക്കകളുള്ള ആശുപത്രിയുടെ കവാടത്തിലാണ്​ രണ്ട്​ സ്​ഫോടനങ്ങളും ഉണ്ടായതെന്ന്​ അഫ്​ഗാൻ സർക്കാർ വക്​താവ്​ ബിലാൽ കരീമി പറഞ്ഞു. സുരക്ഷാസേനയെ ആശുപത്രിക്ക്​ സമീപം വിന്യസിച്ചിട്ടുണ്ട്​.

മോ​ട്ടോർ സൈക്കിളിലെത്തിയ ചാവേർ ആശുപത്രി കവാടത്തിന്​ സമീപം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്​ സൂചന. എത്ര ആളുകൾ കൊല്ലപ്പെട്ടുവെന്നതിന്​ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത്​ വന്നിട്ടില്ല. സ്​ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabul blast
News Summary - Afghanistan: Deadly blasts near military hospital in Kabul
Next Story