Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്​ഗാനിൽ ജുമുഅക്കിടെ ശിയ പള്ളിയിൽ സ്​ഫോടനം; 15ലേറെ മരണം

text_fields
bookmark_border
അഫ്​ഗാനിൽ ജുമുഅക്കിടെ ശിയ പള്ളിയിൽ സ്​ഫോടനം; 15ലേറെ മരണം
cancel

കാബൂൾ: അഫ്​ഗാനിസ്​താനിലെ വടക്കൻ നഗരമായ കുന്ദുസിൽ വെള്ളിയാഴ്ച പ്രാർഥനക്കിടെ ശിയ പള്ളിയിൽ സ്​ഫോടനം. സംഭവത്തിൽ നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്​തെന്ന്​ താലിബാനെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

വെള്ളിയാഴ്ച ഉച്ചക്ക്​ ശിയ പള്ളിയിലുണ്ടായ സ്​ഫോടനത്തിൽ നിരവധി പേർ മരിച്ചുവെന്നും കുറേ പേർക്ക്​ പരിക്കേറ്റുവെന്നും താലിബാൻ വക്​താവ്​ സെയ്​ബുള്ള മുജാഹിദ്​ അറിയിച്ചു. സ്​ഫോടനത്തെ കുറിച്ച്​ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

15 പേർ സ്​ഫോടനത്തിൽ മരിച്ചുവെന്ന്​ വാർത്ത ഏജൻസിയായ എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു. 90ഓളം പേർക്ക്​ സ്​ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്​തു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന്​ അധികൃതർ അറിയിച്ചു. റോയി​േട്ടഴ്​സ്​ റിപ്പോർട്ടുകൾ പ്രകാരം 28 പേർ സ്​ഫോടനത്തിൽ മരിച്ചിട്ടുണ്ട്​. എന്നാൽ, മരണസംഖ്യ സംബന്ധിച്ച്​ ഔദ്യോഗിക സ്ഥിരീകരണം പുറത്ത്​ വന്നിട്ടില്ല. സ്​ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Afghanistan: Deadly blast hits Kunduz mosque during prayers
Next Story