പൊടിയാൽ മൂടപ്പെട്ട് വിറങ്ങലിച്ച് നിശ്ശബ്ദരായി അഫ്ഗാൻ ഗ്രാമവാസികൾ
text_fieldsഞായറാഴ്ച അർധരാത്രിക്ക് തൊട്ടുമുമ്പ്, അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയിലുള്ള മതിയുല്ല ഷഹാബ് ഞെട്ടിയുണർന്നു തന്റെ വീട് കുലുങ്ങുന്നതായറിഞ്ഞു. രാവിലെ അറിയുന്നത് കിഴക്കൻ അഫ്ഗാനിസ്താനിൽ ഭൂകമ്പമുണ്ടായി, 800 പേരെങ്കിലും മരിച്ചെന്നാണ്. പ്രഭവകേന്ദ്രം 16 കി.മീ. (10 മൈൽ) അകലെയായിരുന്നെങ്കിലും, ഷഹാബിന്റെ അസദാബാദ് ഗ്രാമം മുഴുവൻ വിറച്ചു.
വീടിന്റെ ചുമരുകൾ തങ്ങളുടെ മേൽ വീഴുമെന്ന് ഭയന്ന് അദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾ ഇറങ്ങിയോടി, രാത്രി മുഴുവൻ പുറത്തിരുന്നു. ഞങ്ങൾ എല്ലാവരും ഭയന്നിരുന്നു, അദ്ദേഹം പറയുന്നു. ഭൂകമ്പം കൂടുതൽ നാശം വിതച്ചത് നംഗർഹാർ, കുനാർ പ്രവിശ്യകളിലായിരുന്നെങ്കിലും അകലെ കാബൂൾവരെയും പാകിസ്താന്റെ തലസ്ഥാനമായ ഇസ്‍ലാമാബാദിലും പ്രകമ്പനം അനുഭവപ്പെട്ടു.
മനുഷ്യാവകാശ പ്രവർത്തകനും ഫ്രീലാൻസ് ജേണലിസ്റ്റുമാമായ മതിയുല്ല, ഭൂകമ്പ ബാധിത പ്രദേശത്തേക്കെത്താനിറങ്ങിയെങ്കിലും വഴി മുഴുവൻ പാറകൾ നിറഞ്ഞതിനാൽ കാറിൽ നിന്നിറങ്ങി രണ്ട് മണിക്കൂർ നടക്കേണ്ടി വന്നു. പർവത പ്രദേശങ്ങളിൽ ഭൂകമ്പം വൻനാശമാണ് വിതച്ചത്. കൂടുതലും മണ്ണുകൊണ്ട് നിർമിച്ച വീടുകളായതിനാൽ കുലുക്കത്തിൽ പൊടിഞ്ഞുവീഴുകയായിരുന്നു. മിക്ക മൃതദേഹങ്ങളും പൊടിയിൽ മൂടിയനിലയിലായിരുന്നു.
ഷബാബിന്റെ സുഹൃത്തുക്കളിലൊരാളിന്റെ ഭാര്യയും നാല് കുട്ടികളും മരിച്ചു. ചെറിയ ഗ്രാമവഴികൾപോലും തടസ്സപ്പെട്ടതിനാൽ അടിയന്തര വൈദ്യസഹായവും എത്തിക്കാൻ സാധിച്ചില്ല. പിന്നീട് താലിബാൻ സർക്കാറിന്റെ ഹെലികോപ്ടറുകളെത്തിയായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ഹെലികോപ്ടറുകൾക്ക് ഇറങ്ങാൻ സാധിക്കാത്ത പർവതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തരെത്തുമ്പോഴേക്കും അവശിഷ്ടങ്ങൾക്കിടയിൽനിന്നുയർന്നിരുന്ന രോദനങ്ങൾ അവസാനിച്ച് നിശ്ശബ്ദത പടർന്നിരുന്നു. ജനങ്ങൾ യാന്ത്രികമായ അവസ്ഥയിലായിരുന്നു കൈയിൽ കിട്ടുന്നവരെയും കൊണ്ട് ഓടുകയായിരുന്നു.
തകർന്ന വീട്ടിൽനിന്ന് രണ്ട് സ്ത്രീകളെ വലിച്ചെടുക്കുന്നത് കണ്ടതായും അവരുടെ ചിത്രമെടുക്കണമെന്നുണ്ടായിരുന്നെങ്കിലും താലിബാൻ നിയമം സ്ത്രീകളുടെ ചിത്രമെടുക്കാൻ അനുമതി നൽകുന്നില്ലെന്ന് മതിയുല്ല പറഞ്ഞു.പക്ഷേ, അവർ അവരെ പുറത്തെടുത്തു, അവർ ഇപ്പോൾ ആശുപത്രിയിലാണ്,അദ്ദേഹം പറയുന്നു.
പലരും ഇപ്പോൾ തുറന്ന സ്ഥലത്ത് ഉറങ്ങുകയാണ്, അവർക്ക് ടെന്റുകൾ ആവശ്യമാണെന്ന് മതിയുല്ല പറയുന്നു. തെരുവിൽ ഡോക്ടർമാർ തെരുവിലാണ് പരിക്കേറ്റവരെയും മുറിവേറ്റവരെയും ചികിൽസിക്കുന്നത്. നെഞ്ചിലും മുഖത്തും ചതവുകളുമായി പിഞ്ചുകുഞ്ഞുങ്ങൾ ഒരു സ്ട്രെച്ചറിൽ കിടക്കുന്നതും വെളുത്ത തുണികളെല്ലാം പൊടിനിറഞ്ഞതും കാണാമായിരുന്നു.
ആ ഗ്രാമത്തിൽ മാത്രം 79 പേർ മരിച്ചു. ഞാൻ നിരവധി മൃതദേഹങ്ങൾ കണ്ടു മതിയുല്ല ബിബിസിയോട് പറഞ്ഞു. 17 തവണ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും മതിയുല്ല പറഞ്ഞു. കുനാറിലെ സൊകായ് ജില്ലയിലെ എസ്സത്തുല്ല സാഫി കുട്ടികളുടെയും സ്ത്രീകളുടെയും മൃഗങ്ങളുടെയും നിലവിളി കേട്ടാണ് ഞാൻ ഉണർന്നത് അദ്ദേഹം ബിബിസിയോട് പറഞ്ഞു.ഭൂകമ്പം ശക്തമായിരുന്നു, രാത്രി ഭൂകമ്പത്തെത്തുടർന്ന് ശക്തമായ കാറ്റും നേരിയ മഴയും പെയ്തു. മൊബൈൽ നെറ്റ്‌വർക്ക് നിലക്കുകയും ചെയ്തു.
മതിയുല്ല
മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് തുറസ്സായ സ്ഥലത്തേക്കെത്തിയത്. സർക്കാർ ഹെലികോപ്റ്ററുകൾ രാവിലെ എത്തി പരിക്കേറ്റവരെ പർവതങ്ങളിൽനിന്ന് പ്രധാന കുനാർ ഹൈവേയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും വാഹനങ്ങളിൽ ചികിത്സക്കായി മാറ്റുകയുമായിരുന്നു. ഇനിയും എത്തിച്ചേരാനാവാത്ത പ്രദേശങ്ങളുണ്ട് അവിടത്തെ സ്ഥിതികൾ എന്തെന്നറിയില്ല. ഞാൻ സന്ദർശിച്ച ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു മതിയുല്ല വിലപിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

