Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിൽ സർവകലാശാലകൾ തുറന്നു

text_fields
bookmark_border
taliban 22222
cancel
camera_alt

ലാഗ്മാൻ പ്രവിശ്യയിലെ ലാഗ്മാൻ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ കാവൽ നിൽക്കുന്ന താലിബാൻ അംഗങ്ങൾ

കാബൂൾ: ആഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായി അഫ്ഗാനിസ്താനിലെ പൊതുസർവകലാശാലകൾ തുറന്നു.

പെൺകുട്ടികൾക്കു മാത്രമായി പ്രത്യേകം മുറിയൊരുക്കിയാണ് പഠനം നടക്കുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കിഴക്കൻ നഗരമായ ജലാലാബാദിലെ നംഗാർഹർ യൂനിവേഴ്സിറ്റിയിൽ പെൺകുട്ടികൾക്കായി പ്രത്യേക കവാടമൊരുക്കിയതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

താലിബാൻ മുമ്പ് അഫ്ഗാൻ ഭരിച്ചപ്പോൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു.രാജ്യത്തെ സ്വകാര്യ സർവകലാശാലകളും തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പെൺകുട്ടികൾക്കും പഠനം തുടങ്ങാൻ സാധിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Afghan universities reopens
Next Story