Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗോ​ത്ര സ​മ്മേ​ള​ന​ം...

ഗോ​ത്ര സ​മ്മേ​ള​ന​ം ആവശ്യപ്പെട്ടു; 400 താ​ലി​ബാ​ൻകാ​രെ അ​ഫ്​​ഗാ​ൻ വി​ട്ട​യ​ക്കും

text_fields
bookmark_border
ഗോ​ത്ര സ​മ്മേ​ള​ന​ം ആവശ്യപ്പെട്ടു; 400 താ​ലി​ബാ​ൻകാ​രെ അ​ഫ്​​ഗാ​ൻ വി​ട്ട​യ​ക്കും
cancel

കാ​ബൂ​ൾ: താ​ലി​ബാ​നുമായുള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യി അ​വ​ശേ​ഷി​ക്കു​ന്ന 400 താ​ലി​ബാ​ൻ ത​ട​വു​കാ​രെ കൂ​ടി വി​ട്ട​യ​ക്കാ​ൻ അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. കാ​ബൂ​ളി​ൽ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന ഗോ​ത്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​െൻറ (ലോ​യ ജി​ർ​ഗ) തീ​രു​മാ​നം അം​ഗീ​ക​രി​ച്ചാ​ണ്​ പ്ര​സി​ഡ​ൻ​റ്​ അ​ശ്​​റ​ഫ്​ ഗ​നി ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​ന്ന​ത്.

ഇ​തോ​ടെ താ​ലി​ബാ​ൻ-​ അഫ്​ഗാൻ​ സ​ർ​ക്കാ​ർ സ​മാ​ധ​ന ച​ർ​ച്ച​ക്കു​ള്ള ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​യ​താ​യി ലോ​യ ജി​ർ​ഗ അം​ഗം ആ​തി​ഫ ത്വ​യ്യി​ബ്​ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ൽ അ​മേ​രി​ക്ക​യു​മാ​യി താ​ലി​ബാ​ൻ ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം ത​ങ്ങ​ളു​ടെ ക​സ്​​റ്റ​ഡി​യി​ലു​ള്ള ആ​യി​രം സൈ​നി​ക-​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ട്ട​യ​ക്കു​ന്ന​തി​ന്​ പ​ക​രം 5,000 താ​ലി​ബാ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​മെ​ന്ന​താ​യി​രു​ന്നു.

ഇ​തു​പ്ര​കാ​രം 4,500 താ​ലി​ബാ​ൻ​കാ​രെ വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ച 150ലേ​റെ പേ​രു​ൾ​പ്പെ​ടു​ന്ന (ഇ​തി​ൽ 44 പേ​ർ പ്ര​ധാ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്​ അ​മേ​രി​ക്ക​യു​ടെ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ്) 400 പേ​രു​ടെ കാ​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം വൈ​കി​യ​ത്. ക​രാ​ർ പ്ര​കാ​രം 2021 ജൂ​ലൈ​യോ​ടെ അ​ഫ്​​ഗാ​നി​ൽ നി​ന്ന്​ അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ മു​ഴു​വ​ൻ പ​ടി​ഞ്ഞാ​റ​ൻ അ​ധി​​നി​വേ​ശ സൈ​നി​ക​രും പി​ന്മാ​റും. താ​ലി​ബാ​നും അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ അ​ടു​ത്ത ആ​ഴ്​​ച​യോ​ടെ ഖ​ത്ത​റി​ൽ തു​ട​ങ്ങി​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthan​Taliban
Next Story