Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിലെ ജനങ്ങളുടെ...

അഫ്​ഗാനിലെ ജനങ്ങളുടെ ജീവൻ അപകടത്തിൽ –യു.എൻ

text_fields
bookmark_border
അഫ്​ഗാനിലെ ജനങ്ങളുടെ ജീവൻ അപകടത്തിൽ –യു.എൻ
cancel

കാബൂൾ: താലിബാൻ ഭരണത്തിൽ നിന്ന്​ രക്ഷപ്പെടാനുള്ള പലരുടെയും ശ്രമം വിജയം കണ്ടില്ലെന്നും ഇവരുടെ ജീവൻ കൂടുതൽ അപകടത്തിലാണെന്നും യു.എൻ അഭയാർഥി ഏജൻസി. അഭയാർഥികൾക്കായി അതിർത്തികൾ തുറന്നിടണമെന്ന്​ മറ്റ്​ രാജ്യങ്ങളോട്​ യു.എൻ വീണ്ടും ആവശ്യപ്പെട്ടു.

താലിബാൻ അധികാരം പിടിച്ചതോടെ അഫ്​ഗാനിൽ സമൂഹമാധ്യമങ്ങൾക്കും നിയ​ന്ത്രണം വന്നു. ഗസ്​നി പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ഹസാര വിഭാഗത്തിൽപെട്ട ഒമ്പതു പുരുഷന്മാരെയാണ്​ താലിബാൻ വധിച്ചതെന്ന്​ ആംനസ്​റ്റി റിപ്പോർട്ട്​ ചെയ്​തു. ഇതിൽ ആറുപേരെ വെടിവെച്ചാണ്​ കൊലപ്പെടുത്തിയത്​. മൂന്നുപേരെ ക്രൂരമായ പീഡനങ്ങൾക്ക്​ വിധേയമാക്കിയും വധിച്ചു​െവന്നും റിപ്പോർട്ടിൽ പറയുന്നു.

താലിബാൻ അന്താരാഷ്​ട്ര മനുഷ്യാവകാശ നിയമങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ യു.എൻ പ്രമേയം പാസാക്കണമെന്നും ആംനസ്​റ്റി ആവശ്യപ്പെട്ടു. അതിനിടെ,അഫ്​ഗാൻ സന്നദ്ധസംഘങ്ങൾക്ക്​ ജർമനി 11.6 കോടി ഡോളറി​െൻറ സഹായധനം നൽകി. അയൽരാജ്യങ്ങളിലെത്തിയ അഫ്​ഗാൻ അഭയാർഥികളുടെ പുനരധിവാസത്തിനായാണിത്​. യൂറോപ്യൻ യൂനിയൻ സ്​ഥാപനങ്ങൾക്കായി പ്രവർത്തിച്ച 1000 അഫ്​ഗാനിക​ളെയും കുടുംബാംഗങ്ങളെയും ഏറ്റെടുക്കുമെന്ന്​ സ്​പെയിൻ അറിയിച്ചു.

ക്രിക്കറ്റ്​ കളിക്കാൻ പുരുഷന്മാർക്ക്​ അനുമതി

അഫ്​ഗാനിലെ പുരുഷന്മാരുടെ ദേശീയ വിനോദമായ ക്രിക്കറ്റ്​ കളിയിൽ ഇടപെടില്ലെന്ന്​ താലിബാൻ വ്യക്തമാക്കി. നേരത്തേ തയാറാക്കിയ ഷെഡ്യൂൾ അനുസരിച്ചുള്ള ക്രിക്കറ്റ്​ മത്സരങ്ങൾ തുടരുന്നതിൽ താലിബാന്​ പ്രശ്​നമില്ലെന്നും അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡ്​ മാധ്യമ വിഭാഗം മേധാവി ഹിക്മത്​ ഹസൻ പറഞ്ഞു. ​അതേസമയം, വനിതകളുടെ ക്രിക്കറ്റിനെ കുറിച്ച്​ താലിബാൻ നയം വ്യക്തമാക്കിയിട്ടില്ല.

അഖുൻസാദ പാക്​ സൈന്യത്തി​െൻറ പിടി​യിൽ?

താലിബാൻ മേധാവി ഹിബത്തുല്ല അഖുൻസാദ പാക്​ സൈന്യത്തി​െൻറ പിടിയിലാകാമെന്ന്​ ഇന്ത്യൻ ഇൻറലിജൻസ്​ റിപ്പോർട്ട്​. വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും ആറുമാസത്തിനിടെ ഒരിക്കൽപോലും അഖുൻസാദ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഈദ്​ ദിനത്തിലാണ്​ ഒടുവിലായി ഹിബത്തുല്ലയുടെ സന്ദേശം ലഭിച്ചത്​. അഖ്​തർ മൻസൂർ യു.എസ്​ ഡ്രോൺ ആ​ക്രമണത്തിൽ കൊല്ലപ്പെട്ട തോടെ 2016 മേയിലാണ്​ അഖുൻസാദയെ താലിബാ​െൻറ മേധാവിയായി നിയമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationsTalibanAfganistan
News Summary - afgan people's life in danger says UN
Next Story