ഗസ്സ നിലപാടിൽ ഇസ്രായേൽ എം.പിക്കെതിരെ നടപടി
text_fieldsഎം.കെ. ഓഫർ കാസിഫ്
രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന പേരിൽ ഇസ്രായേൽ പാർലമെന്റ് അംഗം എം.കെ. ഓഫർ കാസിഫിനെ 45 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ നെസറ്റ് എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. രണ്ടാഴ്ചത്തെ ശമ്പളവും റദ്ദാക്കി.
ജൂതവംശഹത്യയുമായി (ഹോളോകോസ്റ്റ്) ബന്ധമുള്ള പദങ്ങൾ ഇപ്പോഴത്തെ സംഘർഷത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചതിനെതിരെ കാസിഫിനെതിരെ 400 പരാതികൾ ലഭിച്ചതായി കമ്മിറ്റി പറഞ്ഞു. അറബ് വംശജർക്ക് മേൽകൈയുള്ള താൽ പാർട്ടിയിലെ ഏക ജൂത അംഗമാണ് കാസിഫ്. ധനമന്ത്രിയുടെ ഫാഷിസ്റ്റ് പദ്ധതി നടപ്പാക്കാനാണ് ഗസ്സ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

