കൂടുകളുമായി പോയ ട്രക്ക് മറിഞ്ഞു; പുറത്തുപോയത് 25 കോടി തേനീച്ചകൾ, വാഷിങ്ടണിൽ മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ ഡി.സി: യു.എസ് സംസ്ഥാനമായ വാഷിങ്ടണിൽ തേനീച്ചക്കൂടുകളുമായി പോയ ട്രക്ക് മറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് മുന്നറിയിപ്പ് നൽകി അധികൃതർ. 25 കോടിയോളം തേനീച്ചകൾ പുറത്തുകടന്നതായാണ് കണക്ക്. തേനീച്ച ആക്രമണത്തെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
31,751 കിലോഗ്രാം സജീവ തേനീച്ചക്കൂടുകളുമായി പോവുകയായിരുന്ന കൂറ്റൻ ട്രക്ക് കനേഡിയൻ അതിർത്തി മേഖലയിലെ വെയ്ഡ്കാമ്പ് റോഡിൽ മറിയുകയായിരുന്നു. കൂടുകൾ ഇളകി പുറത്തെത്തിയതോടെ വൻതോതിൽ തേനീച്ചകൾ പുറത്തുകടന്നു.
'250 ദശലക്ഷം തേനീച്ചകളെയാണ് നഷ്ടമായിരിക്കുന്നത്. വെയ്ഡ്കാമ്പ് റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഈ വഴിയിലൂടെയുള്ള യാത്ര താൽക്കാലികമായി ഒഴിവാക്കണം' -വാട്ട്കോം കൗണ്ടി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
പ്രദേശത്തെ തേനീച്ച കർഷകരുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും തേനീച്ചകൾ റാണിയെ തേടി തിരികെയെത്താനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

