Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹവാന സിൻ​ഡ്രം...

ഹവാന സിൻ​ഡ്രം ബാധിച്ച്​ 100 സി.എ.എ പ്രമുഖർ; ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ യു.എസ്​

text_fields
bookmark_border
ഹവാന സിൻ​ഡ്രം ബാധിച്ച്​ 100 സി.എ.എ പ്രമുഖർ; ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ യു.എസ്​
cancel

വാഷിങ്​ടൺ: ഇനിയും പിടികിട്ടാനാകാ​ത്ത ദുരൂഹതയായി മുൻനിര യു.എസ്​ ഉദ്യോഗസ്​ഥർക്കിടയിൽ ഹവാന സിൻഡ്രം പടരുന്നു. 100 സി.എ.എ ഉദ്യോഗസ്​ഥരുൾപെടെ യു.എസുകാരായ 200ഓളം പ്രമുഖർക്കാണ്​ ഇതിനകം രോഗം സ്​ഥിരീകരിച്ചത്​. തലകറക്കവും മൈഗ്രേനും മനംപിരട്ടലുമുൾ​പെടെ ലക്ഷണങ്ങളുമായി പിടിമുറുക്കുന്ന ഹവാന സിൻഡ്രം റഷ്യൻ 'സംഭാവന'യാണോ എന്നാണ്​ ​അന്വേഷിക്കുന്നത്​. നേരത്തെ ഉസാമ ബിൻ ലാദി​െൻറ ഉറവിടം കണ്ടെത്താനായി നിയമിച്ച സംഘത്തിൽ അംഗമായിരുന്ന മുതിർന്ന ഉദ്യോഗസ്​ഥനാണ്​ അന്വേഷണ ചുമതല. സംഭവത്തിൽ പ​ങ്കില്ലെന്ന്​ റഷ്യ പറയുന്നു.

ആസ്​ട്രിയയിലെ വിയനയിലുള്ള യു.എസ്​ നയതന്ത്ര പ്രതിനിധികളിൽ അടുത്തിടെ കണ്ടെത്തിയ രോഗം അതിവേഗമാണ്​ മറ്റു കേന്ദ്രങ്ങളിലെയും യു.എസ്​ ഉദ്യോഗസ്​ഥരിൽ തിരിച്ചറിഞ്ഞത്​. നയതന്ത്ര പ്രതിനിധികൾക്ക്​ പുറമെ രഹസ്യവിഭാഗമായ സി.എ.എയിലും രോഗബാധ വ്യാപകമാണ്​.

നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ്​ രോഗത്തിന്​ ഹവാന സിൻഡ്രം എന്നു പേരുവന്നിരുന്നത്​. ഇത്തവണ പക്ഷേ, ക്യൂബയെ മുനയിൽനിർത്തുന്നതിന്​ പകരം റഷ്യക്കെതിരെയാണ്​ ആരോപണം. 2016ൽ ക്യൂബൻ തലസ്​ഥാനമായ ഹവാനയിലെ യു.എസ്​ എംബസി ഉദ്യോഗസ്​ഥരിലാണ്​ ആദ്യം രോഗം കണ്ടത്​. പിന്നീട്​, ചൈന, റഷ്യ, യൂറോപിലെ മറ്റു രാജ്യങ്ങൾ, മധ്യേഷ്യ എന്നിവിടങ്ങളിലെയും യു.എസ്​ സ്​ഥാനപതി കാര്യാലയങ്ങളിലുള്ളവരിൽ രോഗം പടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:100 CIA officersHavana syndromeUS Investigation
News Summary - About 100 CIA officers and family have been sickened by Havana syndrome
Next Story