വെടിയേറ്റ് മരിച്ചെന്ന വാർത്ത തള്ളി അബ്ദുൽ ഗനി ബറാദർ
text_fieldsകാബൂൾ: വെടിവെപ്പിൽ മരിച്ചെന്ന വാർത്ത തള്ളി താലിബാൻ മുൻ നേതാവും അഫ്ഗാനിസ്താൻ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുൽ ഗനി ബറാദർ. താൻ ജീവനോടെയുണ്ടെന്നും മറ്റുതരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും ബറാദർ തന്നെ വെളിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. താലിബാൻ വക്താവ് സുലൈൽ ഷഹീൻ ട്വിറ്ററിലൂടെയാണ് ബറാദറിെൻറ ശബ്ദസന്ദേശം പുറത്തുവിട്ടത്. ഇതിന് പിന്നാലെ കാണ്ഡഹാറിൽ ഇദ്ദേഹം ഒരു മീറ്റിങ്ങിൽ പങ്കെടുക്കുന്ന വിഡിയോയും താലിബാൻ പുറത്തുവിട്ടു.
അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതിന് പിന്നാലെ താലിബാൻ നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബറാദർ വെടിയേറ്റുമരിച്ചുവെന്ന് വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി താലിബാൻ രംഗത്തെത്തിയത്.തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കുകയായിരുന്നുവെന്ന് ബറാദര്‍ പറഞ്ഞു.

