Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ ഭരണം മടുത്തു;...

ട്രംപ്​ ഭരണം മടുത്തു; യു.എസിൽ പൗരത്വം ഉപേക്ഷിക്കുന്നവർ കൂടുന്നു​

text_fields
bookmark_border
ട്രംപ്​ ഭരണം മടുത്തു; യു.എസിൽ പൗരത്വം ഉപേക്ഷിക്കുന്നവർ കൂടുന്നു​
cancel

ന്യൂയോർക്​: ഡോണൾഡ്​ ട്രംപി​െൻറ ഭരണത്തിൽ മടുത്ത്​ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനം.

2020​െൻറ ആദ്യ ആറു​ മാസത്തിൽ 5800ലധികം പേരാണ്​ പൗരത്വം ഉ​പേക്ഷിച്ചതെന്ന്​ ന്യൂയോർക്​ കേന്ദ്രമായുള്ള ബാംബ്രിഡ്​ജ്​ അക്കൗണ്ടൻറ്​സ്​ എന്ന സ്ഥാപനത്തി​െൻറ പഠനത്തിൽ വ്യക്തമായി.

2019ൽ ആകെ 2072 അമേരിക്കക്കാർ​ പൗരത്വം ഉപേക്ഷിച്ച സ്ഥാനത്താണ്​ ഇൗ വർഷം ആറു​ മാസത്തിൽ തന്നെ മൂന്നിരട്ടിയോളം പേർ അമേരിക്കക്കാർ ആകേണ്ടതില്ലെന്ന്​ തീരുമാനിച്ചത്​. ഒാരോ മൂന്നു​ മാസം കൂടു​േമ്പാഴും പൗരത്വം ഉപേക്ഷിക്കുന്നവരുടെ പട്ടിക അമേരിക്കൻ സർക്കാർ പുറത്തുവിടാറുണ്ട്​.

ട്രംപി​െൻറ രാഷ്​ട്രീയ നയങ്ങൾ, കോവിഡ്​ മഹാമാരി മോശമായ രീതിയിൽ കൈകാര്യം ചെയ്യൽ തുടങ്ങിയവ അടക്കം വിവിധ കാരണങ്ങളാണ്​ ഭൂരിഭാഗം ​േപരും പൗരത്വം ഉ​േപക്ഷിക്കാൻ കാരണമെന്ന്​ ബാംബ്രിഡ്​ജ്​ അക്കൗണ്ടൻറ്​സ്​ പാർട്​ണർ അലിസ്​റ്റർ ബാംബ്രിഡ്​ജ്​ പറഞ്ഞു.

നികുതിസംവിധാനവും പലരെയും ഇതിന്​ പ്രേരിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന അമേരിക്കൻ പൗരന്മാർ ഒാരോ വർഷവും നികുതി റി​േട്ടണും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും വരുമാനവും എല്ലാം വെളിപ്പെടുത്തേണ്ടതും അമേരിക്കക്കാർ ആ​േകണ്ടതില്ലെന്ന്​ തീരുമാനിക്കാൻ കാരണമാണ്​. ഇനിയുള്ള മാസങ്ങളിൽ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടാനാണ്​ സാധ്യത.

നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപ്​ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ പേർ പൗരത്വം ഉപേക്ഷിക്കാൻ തയാറാകുമെന്നും അലിസ്​റ്റർ ബാംബ്രിഡ്​ജ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:citizenship+USDonald Trump
Next Story