Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​ന്ന​ര വ​ർ​ഷ​​ത്തെ...

ഒ​ന്ന​ര വ​ർ​ഷ​​ത്തെ ആ​സൂ​ത്ര​ണം: റ​ഷ്യ​യു​ടെ ‘പേ​ൾ ഹാ​ർ​ബ​ർ’ നി​മി​ഷ​ങ്ങ​ൾ, സൈബീരിയയിലെ വ്യോമ താവളങ്ങളിൽ യു​ക്രെയ്ൻ നടത്തിയ മിന്നലാക്രമണം ഇങ്ങനെ...

text_fields
bookmark_border
ഒ​ന്ന​ര വ​ർ​ഷ​​ത്തെ ആ​സൂ​ത്ര​ണം: റ​ഷ്യ​യു​ടെ ‘പേ​ൾ ഹാ​ർ​ബ​ർ’ നി​മി​ഷ​ങ്ങ​ൾ, സൈബീരിയയിലെ വ്യോമ താവളങ്ങളിൽ യു​ക്രെയ്ൻ നടത്തിയ മിന്നലാക്രമണം ഇങ്ങനെ...
cancel
camera_alt

എ.ഐ ചിത്രീകരണം

01. യു​ക്രെ​യ്ൻ സേ​ന​യു​ടെ വി​ദൂ​ര നി​യ​ന്ത്രി​ത ഡ്രോ​ണു​ക​ൾ, മ​രം​കൊ​ണ്ട് നി​ർ​മി​ച്ച പ്ര​ത്യേ​ക കാ​ബി​നു​ക​ളി​ലാ​ക്കി സാ​ധാ​ര​ണ ട്ര​ക്കു​ക​ളി​ൽ റ​ഷ്യ​ൻ അ​തി​ർ​ത്തി ക​ട​ത്തു​ന്നു

02. അ​തി​ർ​ത്തി ക​ട​ന്ന് സൈ​ബീ​ര​ിയയി​ലെ റ​ഷ്യ​ൻ വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ എ​ത്താൻ ക​ഴി​യു​ന്ന അ​ക​ല​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്നു. ഈ ​കാ​ബി​നു​ക​ളും അ​തി​നു​ള്ളി​ലെ ഡ്രോ​ണു​ക​ളും വി​ദൂ​ര​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്.

03. യു​ക്രെ​യ്നി​ലെ സൈ​നി​ക താ​വ​ള​ത്തി​ൽ നി​ന്ന് സേ​നാം​ഗ​ങ്ങ​ൾ ഓ​പ​റേ​ഷ​ൻ നി​യ​ന്ത്രി​ക്കു​ന്നു

04. വി​ദൂ​ര നി​യ​ന്ത്ര​ണ ഉ​പ​​ഗ്ര​ഹ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഡ്രോ​ണു​ക​ൾ നി​ക്ഷേ​പി​ച്ച മ​ര​പ്പെ​ട്ടി തു​റ​ന്നു. ശേ​ഷം, ഡ്രോ​ണു​ക​ൾ റ​ഷ്യ​ൻ വ്യോ​മ​താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് നീങ്ങുന്നു

05. ആ​ണ​വാ​യു​ധംവരെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള പോ​ർ​വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട റ​ഷ്യ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ യു​ക്രെ​യ്ൻ ​ഡ്രോ​ണു​ക​ളു​ടെ ആ​ക്ര​മ​ണം. അ​ഞ്ചു താ​വ​ള​ങ്ങള​ിലാ​യി ന​ട​ന്ന ഡ്രോ​ൺ ബോം​ബി​ങ്ങി​ൽ നാ​ൽ​പ​തി​ലേ​റെ വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു

2014ൽ, ​യു​ക്രെ​യ്ന്റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​മേ​ഖ​ല​യി​ലേ​ക്ക് റ​ഷ്യ​ൻ സൈ​ന്യം അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തോ​ടെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. സൈ​നി​കാ​ധി​നി​വേ​ശം ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും, യു​ക്രെ​യ്നി​ലെ ത​ന്ത്ര പ്ര​ധാ​ന​മാ​യ ക്രീ​മി​യ റ​ഷ്യ​ൻ സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് ഡോ​ണെ​ട്സ്ക് പോ​ലു​ള്ള പ്ര​വി​ശ്യ​ക​ളി​ലേ​ക്കും അ​വ​ർ പ്ര​വേ​ശി​ച്ചു. ഈ ​സൈ​നി​ക നീ​ക്കം ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് 2022ൽ, ​ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യി​ട്ടാ​യി​രു​ന്നു റ​ഷ്യ​യു​ടെ ന​ട​പ​ടി​ക​ള​ത്ര​യും. ഇ​തി​ന് അ​മേ​രി​ക്ക​യു​ടെ അ​ട​ക്കം പി​ന്തു​ണ​യും പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന് ല​ഭി​ച്ചു. ഇ​തി​നി​ട​യി​ലും ചി​ല തി​രി​ച്ച​ടി​ക​ൾ അ​വ​ർ​ക്കു​ണ്ടാ​യി. എ​ന്നാ​ൽ, ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണി​പ്പോ​ൾ റ​ഷ്യ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്, ‘ഓ​പ​റേ​ഷ​ൻ സ്പൈ​ഡേ​ഴ്സ് വെ​ബി’​ലൂ​ടെ.

4000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യൊ​രു ഡ്രോ​ൺ ആ​ക്ര​മ​ണം

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 4000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സൈ​ബീ​രി​യ. അ​വി​ടെ റ​ഷ്യ​ൻ വ്യോ​മ നി​ല​യ​ത്തി​ലേ​ക്ക് യു​ക്രെ​യ്ൻ ത​ങ്ങ​ളു​ടെ എ​ഫ്.​പി.​വി (ഫ​സ്റ്റ്-​പേ​ഴ്സ​ൺ വ്യൂ) ​ഡ്രോ​ണു​ക​ൾ പ​റ​ത്തി പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ങ്ങ​നെ​യാ​കും? ആ​കാ​ശ​വ​ഴി​യി​ൽ അ​ത് സാ​ധ്യ​മ​ല്ല. അ​ങ്ങ​നെ ചെ​യ്താ​ൽ, റ​ഷ്യ​യു​ടെ ചാ​ര ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്കും മ​റ്റു സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്കും അ​ത് ക​ണ്ടു​പി​ടി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ഇ​വി​ടെ​യാ​ണ് യു​ക്രെ​യ്ന്റെ ‘ട്രോ​ജ​ൻ കു​തി​ര​ക​ൾ’ പ്ര​വ​ർ​ത്തി​ച്ച​ത്. അ​ഞ്ച് സൈ​നി​ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് യു​ക്രെ​യ്ൻ ഒ​രൊ​റ്റ രാ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ 41 ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു​വെ​ന്ന് റ​ഷ്യ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. 700 കോ​ടി ഡോ​ള​റി​ന്റെ ന​ഷ്ട​വും ക​ണ​ക്കാ​ക്കു​ന്നു. ഇ​ങ്ങ​നെ​യൊ​രു ഓ​പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ യു​ക്രെ​യി​ന് ചെ​ല​വാ​യ​ത് നാ​മ​മാ​ത്ര തു​ക​യും.

കു​ഞ്ഞു ഡ്രോ​ൺ; വ​ൻ പ്ര​ത്യാ​ഘാ​തം

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​നി​ടെ വ്യാ​പ​ക​മാ​യി ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ല്ലാ വ​ലു​പ്പ​ത്തി​ലു​മു​ള്ള നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ൾ, ആ​ക്ര​മ​ണ ഡ്രോ​ണു​ക​ൾ, മ​റൈ​ൻ ഡ്രോ​ണു​ക​ളെ​ല്ലാം ഉ​പ​യോ​ഗ​ത്തി​ലു​ണ്ട്. ഇ​തി​ലൊ​ന്നാ​ണ് എ​ഫ്.​പി.​വി ഡ്രോ​ണു​ക​ൾ. 10 ഇ​ഞ്ച് മാ​ത്ര​മാ​ണ് നീ​ളം. നി​ർ​മാ​ണ ചെ​ല​വ് കു​റ​ഞ്ഞ ഇ​ന​മാ​ണി​ത്. റ​ഷ്യ എ.​ഐ കേ​ന്ദ്രീ​കൃ​ത വ​മ്പ​ൻ ഡ്രോ​ണു​ക​ളു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​മ്പോ​ഴാ​ണ് കു​ഞ്ഞു സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള യു​ക്രെ​യ്ന്റെ പ്ര​ത്യാ​ക്ര​മ​ണം.

യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ ചർച്ച: തടവുകാരെ കൈമാറാൻ തീരുമാനം, ഉന്നതതല ചർച്ച വേണമെന്ന് യുക്രെയ്ൻ

ഇസ്താംബുൾ: യുദ്ധം തുടങ്ങിയ ശേഷം റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട, യുക്രെയ്ൻ ഡ്രോൺ ആ​ക്രമണ പരമ്പരക്കുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സമാധാന ചർച്ചയിൽ രണ്ടാംഘട്ട തടവുകാരുടെ കൈമാറ്റത്തിന് തീരുമാനം. തുർക്കിയയിലെ ഇസ്താംബുളിൽ നടന്ന ചർച്ചകളിൽ 25 വയസ്സിന് താഴെ പ്രായമുള്ള, ഗുരുതര പരിക്കേറ്റ എല്ലാ യുദ്ധത്തടവുകാരെയും കൈമാറാൻ തീരുമാനമായി. നിരുപാധിക വെടിനിർത്തലിനി​ല്ലെന്ന് റഷ്യ വ്യക്തമാക്കിയപ്പോൾ പ്രധാന വിഷയങ്ങൾ പരിഹരിക്കാൻ ഉന്നതതല ചർച്ച വേണമെന്ന് യുക്രെയ്നും അറിയിച്ചു. തുടർ ചർച്ച ജൂൺ അവസാനത്തിൽ നടത്താമെന്ന് യുക്രെയ്ൻ നിർദേശിച്ചു.

രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഇരു കക്ഷികളും തമ്മിൽ നേരിട്ടുള്ള ചർച്ച നടക്കുന്നത്. മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്ന നിർണായക തീരുമാനങ്ങൾ എടുക്കാനാകാതെയാണ് ഒരു മണിക്കൂർ നീണ്ട ചർച്ച അവസാനിച്ചത്. പ്രതിരോധമന്ത്രി റുസ്തം ഉമറോവിന്റെ നേതൃത്വത്തിൽ യുക്രെയ്ൻ സംഘവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സഹായി വ്ലാദിമിർ മെഡിൻസ്കി നയിക്കുന്ന റഷ്യൻ സംഘവുമാണ് ചർച്ചക്കെത്തിയത്. തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദ​ന്റെ അധ്യക്ഷതയിലായിരുന്നു സംഭാഷണം. 1000 കിലോമീറ്റർ അതിർത്തിയിൽ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം രൂക്ഷമാക്കിയത് ചർച്ചകളിൽ ശുഭകരമായ തീരുമാനങ്ങളുണ്ടാകാനുള്ള സാധ്യതകൾക്ക് മങ്ങലേൽപിച്ചിരുന്നു. റഷ്യ നടത്തിയ പ്രത്യാക്രമണത്തിൽ 80 ഡ്രോണുകളിൽ 52ഉം യുക്രെയ്നും തകർത്തു. രണ്ട് മിസൈലുകൾ ഖാർകിവിൽ പതിച്ചു.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ജർമനി, ഇറ്റലി, ബ്രിട്ടൻ പ്രതിനിധികളുമായി ആശയകൈമാറ്റം നടത്തി. ഇതേ സമയം, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി നാറ്റോ കിഴക്കൻ മേഖല- നോർഡിക് രാജ്യങ്ങൾ വിളിച്ചുചേർത്ത ഉച്ചകോടിയിൽ പ​ങ്കെടുക്കാനായി ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിലെത്തിയിട്ടുണ്ട്. വെടിനിർത്തൽ നിലവിൽവന്നാൽ റഷ്യയിൽനിന്ന് സുരക്ഷ ഉറപ്പുനൽകണമെന്നാണ് സെലൻസ്കിയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Latest NewsRussia Ukrain war
News Summary - A year and a half of planning: Russia's 'Pearl Harbor' moments, Ukraine's lightning strike on air bases in Siberia
Next Story