ബഞ്ചി ജമ്പിങ്ങിനിടെ ഉണ്ടായ സുരക്ഷാ പിഴവ്; ബ്രസീലിൽ യുവതി 40 മീറ്റർ താഴ്ചയിലേക്ക് വീണു മരിച്ചു
text_fieldsബഞ്ചി ജമ്പിങ്ങിനിടെ ഉണ്ടായ സുരക്ഷാ പിഴവ് കാരണം 21കാരിക്ക് ദാരുണാന്ത്യം. ബ്രസീലിലെ സാവോ പോളോയിലെ പോണ്ടെ ഡോ എസ്ക്വെലെറ്റോ അധവാ അസ്ഥികൂട പാലം എന്നറിയപ്പെടുന്ന ബഞ്ചി ജമ്പിങ്ങ് സ്പോട്ടിലാണ് അപകടം നടന്നത്. പാലത്തിൽ നിന്ന് താഴേക്ക് ചാടുന്നതിനു മുമ്പ് സുരക്ഷാ കയർ ഘടപ്പിക്കാൻ ജീവനക്കാർ മറന്നതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. 40 മീറ്റർ താഴ്ചയിലേക്കാണ് യുവതി വീണത്.
ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാതെ യുവതിയെ ജീവനക്കാർ പാലത്തിൽ നിന്നും തള്ളുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത് യുവതി ചാടിയതിനു ശേഷമാണ് സുരക്ഷാ കയർ ബന്ധിപ്പിച്ചില്ലെന്ന വിവരം ജീവനക്കാർ മനസിലാക്കുന്നത് എന്നാണ്.
സംഭവത്ത തുടർന്ന് പൊലീസ് ചോദ്യം ചെയ്യലിനായി ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മരണം എങ്ങനെ സംഭവിച്ചുവെന്നും ആരാണ് ഉത്തരവാദികളെന്നും കണ്ടുപിടിക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

