Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ വാഹനാപകടത്തിൽ ആന്ധ്രയിൽനിന്നുള്ള വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
യു.എസിൽ വാഹനാപകടത്തിൽ ആന്ധ്രയിൽനിന്നുള്ള വിദ്യാർഥിനി മരിച്ചു
cancel
camera_alt

ജെട്ടി ഹരിക

ഒക്‌ലഹോമ (യു.എസ്): അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.

ആന്ധ്രാപ്രദേശിലെ തെനാലി സ്വദേശിനിയായ വെറ്ററിനറി വിദ്യാർത്ഥിനി ജെട്ടി ഹരികയാണ് (25) മരിച്ചത്. ശനിയാഴ്ച ഒക്‌ലഹോമയിലെ ലോഗൻ കൗണ്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇവർ മരിച്ചത്. വെറ്ററിനറി മെഡിസിനിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ഒന്നര വർഷം മുമ്പാണ് ഇവർ യു.എസിലേക്ക് പോയത്.

മോശം കാലാവസ്ഥയെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് അപകടം. ഹരികയുടെ പിതാവ് ജെട്ടി ശ്രീനിവാസ റാവുവും മാതാവ് നാഗമണിയും യു.എസ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. മൃതദേഹം തെനാലിയിൽ എത്തിക്കാൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A student from Andhra died in a car accident in the US
Next Story