ഇ-ബേയിൽ അപൂർവ 20 പെൻസ് നാണയം വിറ്റുപോയത് ആയിരം മടങ്ങ് വിലയ്ക്ക്
text_fieldsഅപൂർവ പെയിന്‍റിംഗുകൾ മുതൽ ഉയർന്ന നിലവാരമുള്ള കരകൗശല വസ്തുക്കളുടെ ശേഖരം വരെ അപൂർവമായ വസ്തുക്കൾ ശേഖരിക്കുന്ന ആളുകൾ നിരവധിയാണ്. അതുപോലെ തന്നെയാണ് നാണയങ്ങളുടെ ശേഖരവും. അപൂർവമായ നാണയങ്ങൾ ശേഖരിക്കുകയും അതിനെക്കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നത് പലരുടെയും ഒരു ഹോബിയാണ്. യു.കെയിലെ 20 പെൻസിന്‍റെ നാണയമാണ് ഇപ്പോൾ നാണയംശേഖരിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്നത്.
ഈ 20 പെൻസ് നാണയത്തിന് ഇ-ബേയിൽ അതിന്‍റെ 1,000 മടങ്ങാണ് ഇപ്പോൾ വില ലഭിക്കുന്നത്. ഈ നാണയത്തിന് ആവശ്യക്കാരേറെയാണ്. 2016ൽ ഈ നാണയം കൈവശം വെച്ച വ്യക്തി റോയൽ മെയിലിലേക്ക് തിരിച്ച് അയച്ചതിനെ തുടർന്നാണ് ഇത് വീണ്ടും ലേലത്തിൽ വെച്ചത്. 20,662.96 രൂപക്കാണ് ഈ അപൂർവ നാണയം വിറ്റുപോയത്. ഇത് അതിന്‍റെ മുഖവിലയേക്കാൾ 1,000 മടങ്ങ് കൂടുതലാണ്. അപൂർവവും അതുല്യവുമായ ഈ നാണയങ്ങൾക്കായി ലേലം വിളിക്കാനും ഉയർന്ന വില നൽകാനും തയാറുള്ള നിരവധി നാണയകുതുകികൾ ഉണ്ട്.
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ മറ്റൊരു നാണയം 32-ലധികം ബൈൻഡുകളുള്ള യു.കെയിലെ ക്യൂ ഗാർഡൻസ് 50 പെൻസ് നാണയമാണ്. വളരെ അപൂർവമായ നാണയം 165 യൂറോയ്ക്കാണ് വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

