Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നബുലസിൽ വെടിവെപ്പിൽ ഫലസ്തീൻകാരൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ നബുലസിൽ സുരക്ഷ സേനയുടെ വെടിവെപ്പിൽ ഫലസ്തീൻകാരൻ കൊല്ലപ്പെട്ടു. ഫിറാസ് യേഷാണ് (53) കൊല്ലപ്പെട്ടത്. എന്നാൽ, മരണം സ്ഥിരീകരിച്ചിട്ടില്ല. സായുധ സംഘം നബുലസ് പൊലീസ് സെന്ററിനുനേരെ വെടിയുതിർക്കുകയായിരുന്നെന്നും പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഫിറാസ് മരിച്ചതെന്നും റിപ്പോർട്ടുണ്ട്.
നബുലസിലെ അൻ-നജാ നാഷനൽ യൂനിവേഴ്സിറ്റി വിദ്യാർഥിയായ അനസ് അബ്ദുൽഫത്താഹിനും വെടിയേറ്റു. ഇസ്രായേലിന്റെ വാന്റഡ് പട്ടികയിലുള്ള മുസാബ് ഷ്തയ്യേ (30) ഉൾപ്പെടെ രണ്ട് ഫലസ്തീൻ പോരാളികളെ അർധരാത്രിയോടെ സുരക്ഷാസേന അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നബുലസിൽ ഏറ്റുമുട്ടലുണ്ടായത്.
Next Story

