റഷ്യയിൽ നിന്നും വൻതോതിൽ എണ്ണ വാങ്ങി നാറ്റോ സഖ്യരാജ്യം; മൗനംപാലിച്ച് ട്രംപ്
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ വലിയ ഉപരോധമേർപ്പെടുത്തുന്ന ട്രംപ് നാറ്റോ സഖ്യരാജ്യത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നു. ഹംഗറിയാണ് റഷ്യയിൽ നിന്നും തങ്ങൾക്ക് ആവശ്യമായ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നത്. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ തന്നെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നത് നിർത്തുന്നത് ഹംഗറിയെ സംബന്ധിച്ചടുത്തോളം ദുരന്തമായിരിക്കുമെന്ന് പ്രസിഡന്റ് ഓർബൻ ട്രംപിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേറ്റ് റേഡിയോയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ട്രംപിനോട് ഇക്കാര്യം വെളിപ്പെടുത്തിയ വിവരം അറിയിച്ചത്. അതേസമയമം, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 50 ശതമാനത്തോളം അധിക തീരുവ ഇന്ത്യക്കുമേൽ ട്രംപ് ചുമത്തിയിരുന്നു.
റഷ്യൻ എണ്ണയില്ലെങ്കിൽ ഇറാനിൽ നിന്നും എണ്ണ വാങ്ങുമെന്ന് ഇന്ത്യ; വില ഉയർന്നേക്കും
ന്യൂഡൽഹി: റഷ്യൻ എണ്ണയില്ലെങ്കിൽ ഇറാനിൽ നിന്നും എണ്ണ വാങ്ങുമെന്ന് ഇന്ത്യ. ഇതിനുള്ള അനുമതി ട്രംപ് ഭരണകൂടം നൽകണമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇറാന് പുറമേ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. യു.എസിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ സംഘം ഇക്കാര്യം ചർച്ചകളിൽ ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. പ്രധാന എണ്ണ ഉൽപാദകരായ റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നും ഒരേസമയം എണ്ണവാങ്ങാതിരുന്നാൽ അത് വില കുതിക്കുന്നതിന് കാരണമാകുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, കേന്ദ്രസർക്കാറോ യു.എസ് ഉദ്യോഗസ്ഥരോ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. താരിഫ് സംബന്ധിച്ച ചർച്ചകൾക്കായാണ് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം യു.എസിലെത്തിയത്. 2019ൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ റഷ്യയിൽ നിന്നും ഇന്ത്യ വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ് ഇന്ത്യക്കുമേൽ യു.എസ് അധിക തീരുവ ചുമത്തിയത്. അതേസമയം, അമേരിക്കയിൽ നിന്നുള്ള എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി കൂട്ടാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. തങ്ങൾക്ക് ഇന്ത്യക്കെതിരെ നീങ്ങാൻ താൽപര്യമില്ലെന്നും വിലക്കുറവ് കാരണമാണ് റഷ്യൻ എണ്ണ അവർ വാങ്ങുന്നതെന്നും യു.എസ് ഊർജ സെക്രട്ടറി ക്രിസ് റെറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

