Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇതേവരെ ലോകം കാണാത്ത...

ഇതേവരെ ലോകം കാണാത്ത വമ്പൻ സൈനിക നിർമാണം! ചൈനീസ് മരുഭൂമിയിൽ നിന്നുളള ഉപഗ്രഹചിത്രങ്ങൾ ലോകത്തെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?

text_fields
bookmark_border
ഇതേവരെ ലോകം കാണാത്ത വമ്പൻ സൈനിക നിർമാണം! ചൈനീസ് മരുഭൂമിയിൽ നിന്നുളള ഉപഗ്രഹചിത്രങ്ങൾ ലോകത്തെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?
cancel

ചൈന തങ്ങളുടെ ആണവ മിസൈൽ നിലയങ്ങൾക്ക് സമീപം വൻതോതിൽ സൈനിക സമുച്ചയങ്ങൾ നിർമിക്കുന്നതായുളള ഉപഗ്രഹചിത്രങ്ങൾ പുറത്ത്. 80-ലധികം കോൺക്രീറ്റ് വിക്ഷേപണ തറകളും,അഷ്ടഭുജാകൃതിയിലുള്ള മൂന്ന് ഭീമൻ കമാൻഡ് കേന്ദ്രങ്ങളും അടങ്ങുന്നതാണ് ഈ ശൃംഖലയെന്ന് വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

റോയിട്ടേഴ്സ് പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്ത ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് ഉൾപ്പെടെയുള്ള സംഘടനകളിലെ വിദഗ്ദ്ധർ ഇതിനുമുമ്പ് ഇത്രയും വലിയൊരു സൈനിക നിർമാണങ്ങൾ ഇതിനുമുമ്പ് എവിടെയും കാണാത്തത്ര വിപുലവും അസാധാരണവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത് ബീജിങ് തങ്ങളുടെ ആണവ മിസൈൽ ശക്തിയെ പിന്തുണക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി ശക്തിപ്പെടുത്തുകയാണെന്നാണ്.

ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളായ ഷിൻജിയാങ് , ഗാൻസു എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മരുഭൂമിയിലാണ് ഈ പുതിയ നിർമാണങ്ങൾ നടക്കുന്നത്. ചൈനയുടെ പ്രധാന ആണവ മിസൈൽ നിലയമായ ഹാമി ഫീൽഡിന് ചുറ്റുമായാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. മരുഭൂമിയിലുടനീളം റോഡുകൾ വഴി ബന്ധിപ്പിച്ച നിലയിലാണ് ഈ കോൺക്രീറ്റ് തറകൾ ഉള്ളത്. റോഡ് മാർഗം സഞ്ചരിക്കുന്ന മൊബൈൽ ഐ.സി.ബി.എം (അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസൈൽ) ലോഞ്ചറുകൾക്കോ, അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കോ വേണ്ടിയാണ് ഇവ നിർമിച്ചിരിക്കുന്നത് .

ഹാമി മിസൈൽ നിലയങ്ങൾക്ക് സമീപമുള്ള ഈ രണ്ട് സമുച്ചയങ്ങളിൽ സൈനികർക്കുള്ള പാർപ്പിടങ്ങൾ, ഭാരമേറിയ സൈനിക വാഹനങ്ങൾ സൂക്ഷിക്കാനുള്ള ബേകൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ, റെയിൽവേ ലൈനുകൾ, റൺവേകൾ എന്നിവയും ഉൾപ്പെടുന്നു .മൂന്നാമത്തെ അഷ്ടഭുജ കേന്ദ്രത്തിൽ ഈ പ്രദേശത്ത് ബോംബാക്രമണം നടന്ന് തകർന്ന കെട്ടിടങ്ങളും പാശ്ചാത്യ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളുടെ മാതൃകകളും ഉപഗ്രഹചിത്രങ്ങളിൽ വ്യക്തമായി കാണാം. ഇത് സൈനിക പരിശീലനത്തിനായുള്ള ലക്ഷ്യസ്ഥാനമാണെന്ന് കരുതപ്പെടുന്നു.

ശത്രുരാജ്യങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ ഒരു ആണവാക്രമണം ഉണ്ടായാൽ പോലും, ചൈനയുടെ ആണവായുധങ്ങളെ സുരക്ഷിതമായി നിർത്താനും ഉടനടി തിരിച്ചടിക്കാനുമുള്ള 'സെക്കൻഡ് സ്ട്രൈക്ക്' ശേഷി ഉറപ്പാക്കാനാണ് ചൈന ഈ സംവിധാനം ഒരുക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഭൂഗർഭ കേബിളുകൾ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ അഷ്ടഭുജ സമുച്ചയങ്ങൾ ചൈനയുടെ കമാൻഡ് ആൻഡ് കൺട്രോൾ (C3) കേന്ദ്രങ്ങളായി പ്രവർത്തിക്കും. ശത്രുക്കളുടെ റഡാറുകളെയും ഉപഗ്രഹ ആശയവിനിമയങ്ങളെയും തടസ്സപ്പെടുത്തുന്ന ഇലക്ട്രോണിക് യുദ്ധമുറകൾക്കുള്ള അത്യാധുനിക ടവറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

അമേരിക്ക, റഷ്യ തുടങ്ങിയ മറ്റ് ആണവശക്തികൾ തങ്ങളുടെ ഭൂഗർഭ മിസൈൽ നിലയങ്ങളുടെ സുരക്ഷയെ മാത്രം ആശ്രയിക്കുമ്പോൾ, ചൈന മൊബൈൽ ലോഞ്ചറുകളും അത്യാധുനിക സുരക്ഷാ ശൃംഖലയും സംയോജിപ്പിച്ചുള്ള ഒരു പുതിയ പ്രതിരോധ തന്ത്രമാണ് പയറ്റുന്നത്.

ചൈനയുടെ സൈനിക ശേഷി വർദ്ധിക്കുന്നതിൽ ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങൾക്ക് ആശങ്ക വർദ്ധിച്ചുവരികയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ശനിയാഴ്ച പറഞ്ഞു. ബീജിങിന്റെ സൈനിക ശേഷി വർദ്ധിക്കുന്നത് മേഖലയിലുടനീളം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സിംഗപ്പൂരിൽ നടന്ന ഏഷ്യയിലെ പ്രധാന പ്രതിരോധ ഉച്ചകോടിയിൽ സംസാരിച്ച ഹെഗ്‌സെത്ത്, ഇന്തോ-പസഫിക്കിലും അതിനപ്പുറത്തും ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ പ്രാദേശിക രാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പറഞ്ഞു.

തായ്‌വാൻ വിഷയത്തിലും ദക്ഷിണ ചൈനാ കടലിലും നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലാണ് ചൈന തങ്ങളുടെ ആണവ സംവിധാനങ്ങൾ ഇത്ര വേഗത്തിൽ നവീകരിക്കുന്നത്. "ആദ്യം ആണവായുധം ഉപയോഗിക്കില്ല" എന്ന നയമാണ് ചൈനയുടേതെങ്കിലും, ഈ പുതിയ സമുച്ചയങ്ങൾ പ്രാദേശിക തർക്കങ്ങളിൽ മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ചൈന ഉപയോഗിച്ചേക്കാമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആശങ്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satellite Imagesmilitery baseChinaRoutesPeter Hegseth
News Summary - A massive military buildup the world has never seen before! Why satellite images from the Chinese desert are terrifying the world
Next Story