Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു

text_fields
bookmark_border
rohini nair
cancel
camera_alt

രോഹിണി നായർ

ബെയ്ജിങ്: ചൈനയിൽ നിന്ന് മെഡിക്കൽ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. കാരക്കോണം പുല്ലന്തേരി രോഹിണി നിവാസിൽ രോഹിണി നായരാണ് (27) മരിച്ചത്.

പനി ബാധിച്ച് ചികിത്സയിലായിരുന്നു. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാർ ടെക്‌സ്റ്റൈൽസ് ഉടമ ഗോപാലകൃഷ്ണൻനായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്. ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർഥിനിയാണ് രോഹിണി. തിങ്കളാഴ്ച മരണപ്പെട്ടുവെന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയിട്ടുള്ളത്. മരണത്തെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Malayali student died of fever
Next Story