Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവോഗ് മാസികയുടെ കവർ...

വോഗ് മാസികയുടെ കവർ ചിത്രമായി ഇന്തോനേഷ്യയിലെ പ്രായം ചെന്ന ടാറ്റു കലാകാരി

text_fields
bookmark_border
A 106 year old tattoo artist is vogues oldest ever cover star
cancel

മനില: വോഗ് മാസികയുടെ ഏപ്രിൽ ലക്കത്തിൽ കവർ ചിത്രമായി ഇന്തോനേഷ്യയിലെ തലമുതിർന്ന ടാറ്റൂ കലാകാരി. 106 വയസുള്ള പരമ്പരാഗത ടാറ്റൂ കലാകാരി അപ്പൊ വാങ്-ഓഡ് ആണ് വോഗ് മാസികയുടെ മുഖചിത്രമായത്. ഇവർ മരിയ ഒഗ്ഗെയ് എന്ന പേരിലും അറിയപ്പെടാറുണ്ട്. വോഗ് മാസികയുടെ കവർ ചിത്രമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണീ മുത്തശ്ശി.

ഫിലിപ്പീൻസിലെ കലിംഗ പ്രവിശ്യയിലെ പർവത ഗ്രാമമായ ബുസ്‌കലാനിൽ താമസിക്കുന്ന അപ്പോ വാങ്-ഓഡ് കൗമാരപ്രായത്തിൽ തന്നെ കൈകൊണ്ട് ടാറ്റൂ ചെയ്യുന്ന തദ്ദേശീയ പാരമ്പര്യം പഠിച്ചെടുത്തു. ജ്യാമിതീയ രൂപങ്ങൾ ടാറ്റു ചെയ്യുന്നതിൽ വിദഗ്ധയായതിനാൽ നിരവധിയാളുകളാണ് ടാറ്റു ചെയ്യാനായി കലിംഗയിലെത്തുന്നത്.

ആളുകൾ പച്ച കുത്താൻ വരുന്നിടത്തോളം കാലം താൻ പണി നിർത്തില്ലെന്നാണ് വാങ്-ഓഡ് പറയുന്നത്. തന്റെ പാരമ്പര്യം അവസാനിക്കാതിരിക്കാൻ അടുത്ത തലമുറയെ പച്ചകുത്താൻ പരിശീലിപ്പിക്കുന്നുമുണ്ട് ഈ മുത്തശ്ശി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tattoo artist
News Summary - A 106 year old tattoo artist is vogue's oldest ever cover star
Next Story