യു.എസിൽ വെടിയേറ്റ് കിടപ്പിലായ ഫലസ്തീനിക്ക് പിരിച്ചെടുത്തത് 9,50,000 ഡോളർ
text_fieldsഹിശാം അവർത്തനി (വലത്തേയറ്റം) വെടിയേറ്റ കൂട്ടുകാർക്കൊപ്പം
വാഷിങ്ടൺ: യു.എസ് നഗരമായ വെർമണ്ടിൽ വംശീയാക്രമണത്തിനിരയായ മൂന്നു ഫലസ്തീനികളിൽ പക്ഷാഘാതംവന്ന് കിടപ്പിലായ യുവാവിനായി പിരിച്ചെടുത്തത് 950,000 ഡോളർ (7.92 കോടി രൂപ). വെടിയേറ്റ് നെഞ്ചിനു താഴേക്ക് പൂർണമായി തളർന്നുപോയ ഹിശാം അവർത്തനിക്കായി കുടുംബം ശനിയാഴ്ച ആരംഭിച്ച ഓൺലൈൻ ധനശേഖരണത്തിനാണ് മികച്ച പ്രതികരണം.
കുട്ടിക്കാല സുഹൃത്തുക്കളായ കിന്നൻ അബ്ദുൽ ഹമീദ്, തഹ്സീൻ അലി അഹ്മദ് എന്നിവർക്കൊപ്പം നടക്കവെയാണ് ജാസൺ ജെ. ഈറ്റൺ എന്നയാൾ വെടിവെച്ചത്. യു.എസിലെ വെർമണ്ട് യൂനിവേഴ്സിറ്റി കാമ്പസ് പരിസരത്തായിരുന്നു സംഭവം. ഫലസ്തീനി വേഷമായ കഫിയ്യ ധരിച്ച് അറബിയിൽ സംസാരിച്ച് നീങ്ങുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്. ഓടിരക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന പൊലീസ് ഇയാളുടെ വീട്ടിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

