ജോർഡൻ മരുഭൂമിയിൽ 9000 വർഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി
text_fieldsജോർഡനിൽ കണ്ടെത്തിയ 9000 വർഷം പഴക്കുമുള്ള ആരാധനാലയം
അമ്മാൻ: ജോർഡന്റെ കിഴക്കൻ മരുഭൂമിയിലെ നവീന ശിലായുഗ പര്യവേക്ഷണ മേഖലയിൽ 9000 വർഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി. ജോർഡൻ-ഫ്രഞ്ച് പുരാവസ്തു ഗവേഷകരാണ് കണ്ടെത്തിയത്. മൃഗങ്ങളെ കെണിയിൽ വീഴ്ത്തി ബലിയറുക്കുന്നതിനുള്ള വലിയ നിർമിതികളാണ് കണ്ടെത്തിയത്. മരുഭൂമിയിൽ കാണപ്പെടുന്ന ഒരിനം മാനുകളെ അറുക്കുന്നതിനുള്ള കേന്ദ്രമാണിതെന്ന് കരുതപ്പെടുന്നു.
അറബ്-ആഫ്രിക്കൻ മരുഭൂമികളിൽ കാണപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളെ 'മരുപ്പട്ടങ്ങൾ' എന്നാണ് വിളിക്കാറ്. കേടുപാടൊന്നും സംഭവിക്കാതെ പരിരക്ഷിക്കപ്പെട്ട ബലികേന്ദ്രമാണ് കണ്ടെത്തിയതെന്നും ഇത്തരമൊന്ന് അപൂർവമാണെന്നും ഖനന പദ്ധതി സഹ ഡയറക്ടർ വാഇൽ അബൂ അസീസ പറഞ്ഞു. കേന്ദ്രത്തിലെ നിർമിതികളെല്ലാം അതുപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തൽ നവീന ശിലായുഗ കാലത്തെ അജ്ഞാതരായ ജനതയുടെ സാംസ്കാരികവും ആത്മീയവും കലാപരവുമായ മേഖലകളെ കുറിച്ച പഠനത്തിലേക്ക് വെളിച്ചം വീശുമെന്ന് ഗവേഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

