Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനിൽ ചാ​വേർ ആക്രമണം: ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
Terrorist attack
cancel

ഇസ്‍ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്താനിൽ ചാ​വേർ ആക്രമണത്തിൽ ഒമ്പതു പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് ട്രക്കിലേക്ക് ചാവേർ മോട്ടോർ ​സൈക്കിൾ ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.

ക്വട്ടയിൽ നിന്ന് 160 കിലോ മീുറ്റർ അകലെ സിബ്ബിയിലാണ് ആക്രമണം. ട്രക്കിന്റെ പിറകിൽ നിന്നാണ് ചാവേർ മോട്ടോർ ​സൈക്കിൾ ഇടിച്ചു കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഒരാഴ്ച നീണ്ട കന്നുകാലി പ്രദർശനത്തിന് സുരക്ഷ ഒരുക്കിയ ശേഷം മടങ്ങുന്ന പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story