Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിറ്റമിൻ ഡിയും കോവിഡും; കോവിഡ്​ ഗുരുതരമായ 80 ശതമാനം പേരിൽ വിറ്റമിൻ ഡി അഭാവുമുള്ളതായി പഠനം
cancel
Homechevron_rightNewschevron_rightWorldchevron_rightവിറ്റമിൻ ഡിയും...

വിറ്റമിൻ ഡിയും കോവിഡും; കോവിഡ്​ ഗുരുതരമായ 80 ശതമാനം പേരിൽ വിറ്റമിൻ ഡി അഭാവുമുള്ളതായി പഠനം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ ഗുരുതരമാകുന്നവർ കൂടുതൽ വിറ്റമിൻ ഡിയുടെ അഭാവമുള്ളവരാണെന്ന്​ പഠനം. സ്​പെയിനിലെ ഒരു ആശുപത്രിയിൽ കോവിഡ്​ ബാധിച്ച്​ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന 80 ശതമാനം പേരിലും വിറ്റമിൻ ഡിയുടെ അഭാവമുണ്ടെന്നാണ്​ പഠനത്തിൽ​ പറയുന്നത്​. ചികിത്സയിലുള്ള കോവിഡ്​ രോഗികളിൽ ഭൂരിപക്ഷം പേർക്കും വിറ്റമിൻ ഡിയുടെ അഭാവമുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ക്ലിനിക്കൽ എൻഡോ​ക്രിനോളജി ആൻഡ്​ മെറ്റബോളിസം എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ​പഠനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന 216 രോഗികളിലും രോഗം ബാധിക്കാത്ത 197 പേരിലുമാണ്​ പഠനം നടത്തിയത്​. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വിറ്റമിൻ ഡിയുടെ അഭാവം ശരീരത്തിലുണ്ടായിരുന്നു. വിറ്റമിനുകളുടെ അഭാവം കൂടുതലുള്ളവരിൽ രോഗം മൂർച്ഛിക്കുന്നാതയും പഠനത്തിൽ പറയുന്നു. കൂടാതെ പുരുഷൻമാർക്ക്​ സ്​ത്രീകളെക്കാൾ വിറ്റമിൻ ഡി ശരീരത്തിൽ കുറവാണെന്നും പഠനത്തിൽ പറയുന്നു.

കോവിഡ്​ 19 പടർന്നുപിടിച്ച​പ്പോൾ മുതൽ ​വിറ്റമിൻ ഡിയും കോവിഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്​ ചർച്ചകൾ ഉയർന്നുവന്നിരുന്നു. കോവിഡ്​ പ്രതിരോധത്തിനായി വിറ്റമിൻ ഡി ഉപയോഗിക്കാമെന്ന്​ ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്​തിരുന്നു. എന്നാൽ ശാസ്​ത്രീയമായി ഇവ തെളിയിക്ക​പ്പെട്ടിട്ടില്ല.

സൂര്യപ്രകാശം ഏൽക്കു​േമ്പാഴാണ്​ ശരീരത്തിന്​ വിറ്റമിൻ ഡി ലഭിക്കുക. അസ്​ഥികളുടെ വളർച്ചക്കും ശക്തിക്കും വിറ്റമിൻ ഡി അത്യാവശ്യമാണ്​. കാരണം വിറ്റമിൻ ഡി ശരീരത്തിലേക്ക്​ കൂടുതൽ കാത്സ്യം, മഗ്​നീഷ്യം, ​ഫോസ്​ഫേറ്റ്​ തുടങ്ങിയവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vitamin DCorona virus​Covid 19
News Summary - 80 percent Covid patients in a Spanish hospital were Vitamin D deficient
Next Story