Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറും അഞ്ച് മിനിറ്റ് ഗൂഗിൾ മീറ്റിലൂടെ 80 ജീവനക്കാരെ പിരിച്ചുവിട്ടു; യുഎസ് കമ്പനിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
https://www.madhyamam.com/tags/google-meet
cancel

അമേരിക്കൻ ഡിജിറ്റൽ ബാങ്കിങ് സ്ഥാപനമായ ബ്ലൂവൈൻ യാതൊരു മുന്നറിയിപ്പുമില്ലാതെ 80-ലധികം ഇന്ത്യൻ കസ്റ്റമർ സർവീസ് ജീവനക്കാരെ പിരിച്ചുവിട്ടു. വെറും അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന ഗൂഗിൾ മീറ്റിലൂടെയാണ് കമ്പനിയുടെ ഈ നടപടി.

പ്രവർത്തനപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരോട് ആ ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. വൈകുന്നേരം 6:30-ന്റെ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ, രാത്രി 9:30-ഓടെ പെട്ടെന്ന് ഒരു വെർച്വൽ മീറ്റിങ്ങിലേക്ക് വിളിച്ച് ജോലി നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു.

ഇന്ത്യൻ ടീമിന്റെ ഉൽപ്പാദനക്ഷമത പ്രതീക്ഷിച്ച നിലവാരത്തിലല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി അധികൃതർ ജീവനക്കാരെ പിരിച്ചുവിട്ടത്. എന്നാൽ ജീവനക്കാർ ഈ വാദത്തെ ശക്തമായി എതിർത്തു. ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം തങ്ങൾ പരമാവധി കഠിനാധ്വാനം ചെയ്തിരുന്നുവെന്നും, എന്നാൽ ഇത്തരം കോർപ്പറേറ്റുകൾക്ക് ജീവനക്കാരുടെ കഷ്ടപ്പാടുകൾക്ക് യാതൊരു വിലയും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും ജീവനക്കാർ സമൂഹമാധ്യമമായ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. മുൻകൂട്ടി അറിയിക്കാതെയുള്ള ഇത്തരം മനുഷ്യത്വരഹിതമായ കോർപ്പറേറ്റ് നടപടികൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 80 employees fired over just five minutes of Google Meet
Next Story