ടെക്സാസിൽ വെടിവെപ്പ്; എട്ടു വയസ്സുകാരി അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: യു.എസിലെ ടെക്സാസിൽ വെടിവെപ്പിൽ എട്ടുവസ്സുള്ള കുട്ടി അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. ടെക്സാസിലെ ക്ലീവ് ലാൻഡിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയപ്പോൽ നടുക്കുന്ന രംഗമായിരുന്നു എന്ന് സാൻ ജസീന്തോ കൗണ്ടി ഷെരീഫ് ഗ്രഗ് കാപേഴ്സ് അറിയിച്ചു. 40 നും എട്ടിനും ഇടെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകളുടെ മൃതദേഹം കിടപ്പുമുറിയിൽ രക്ഷപ്പെട്ട രണ്ട് കുട്ടികളുടെ മുകളിൽ കിടക്കുന്ന നിലയിലായിരുന്നു.
കുട്ടികളെ അക്രമിയിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചതായിരിക്കാം ഇവരെന്ന് പൊലീസ് പറഞ്ഞു. AR-15 സ്റ്റൈൽ റൈഫിൾ കൊണ്ടാണ് പ്രതിവെടുയുതിർത്തത്. തലയിലും കഴുത്തിലുമായാണ് ഇരകൾക്ക് വെടിയേറ്റത്. കറുത്ത ഷർട്ടും നീല ജീൻസുമായിരുന്നു അക്രമിയുടെ വേഷമെന്നാണ് ലഭിക്കുന്ന വിവരം.
സംഭവം നടക്കുമ്പോൾ 10 പേരെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രദേശവാസികൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

