Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിലെ മാളിലുണ്ടായ...

യു.എസിലെ മാളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
യു.എസിലെ മാളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക്​ പരിക്ക്​
cancel

വാഷിങ്​ടൺ: യു.എസിലെ വിസ്​കോസിനിൽ മാളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക്​ പരിക്ക്​. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന്​ പൊലീസ്​ അറിയിച്ചു​.

വോവറ്റോസ മേഫെയർ മാളിൽ​ വെടിവെപ്പ്​ ഉണ്ടായതായും ഉടൻതന്നെ ഉദ്യോഗസ്​ഥർ സ്​ഥല​ത്തെത്തിയതായും എഫ്​.ബി.ഐയും മിൽവോട്ടി കൗണ്ടി ഷെരീഫി​െൻറ ഓഫിസും ട്വീറ്റ്​ ചെയ്​തു.

സുരക്ഷ ഉദ്യോഗസ്​ഥർ സ്​ഥല​ത്തെത്തുന്നതിന്​ മുമ്പ്​ അക്രമി കടന്നുകളഞ്ഞതായും പരി​ക്കേറ്റ എട്ടുപേരെയും ആശുപത്രിയിലെത്തിച്ചതായും പൊലീസ്​ അറിയിച്ചു. ആരുടെയും പരിക്ക്​ ഗുരുതരമല്ലെന്നാണ്​ വിവരം.

20നും 30നും ഇടയിലുള്ള വെളുത്ത വർഗക്കാരനാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു.​ വെടിവെപ്പ്​ നടക്കു​േമ്പാൾ ജീവനക്കാർ രക്ഷപ്പെട്ട്​ ഓട​ിയൊളിക്കുന്ന വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USShootingWisconsinUS Mall Attack
News Summary - 8 Injured In Shooting At US Mall In Wisconsin
Next Story