എലിസബത്ത് രാജ്ഞിയുടെ മരണ ശേഷം രാജ കുടുംബത്തിൽ സംഭവിച്ചതെന്ത്?
text_fieldsബ്രിട്ടനെ 70 വർഷം ഭരിച്ച എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8-ന് 96-ാം വയസ്സിൽ അന്തരിച്ചു."ബ്രിട്ടന്റെ മുത്തശ്ശി" എന്ന് വിളിക്കപ്പെട്ട രാജ്ഞിയുടെ വിയോഗത്തിന് ശേഷം മകൻ ചാൾസ് മൂന്നാമൻ അധികാരത്തിലെത്തി.എന്നാൽ കഴിഞ്ഞ ഒന്നര മാസമായി രാജകുടുംബത്തിൽ നിന്നു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ലെന്നാണ് പറയുന്നത്. എന്താണ് രാജകുടുംബത്തിന് സംഭവിച്ചത്‍?.
1 വെയിൽസിന്‍റെ രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ് മിഡിൽടണും-ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യ രാജ്ഞി കൺസോർട്ട് കാമിലയും അധികാരത്തിനായി രഹസ്യപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ രാജകുടുംബത്തിൽ വിള്ളൽ രൂപപ്പെടുന്നതായി പറയുന്നു.
2.ചാൾസ് മൂന്നാമൻ രാജാവ് എലിസബത്ത് രാജ്ഞി ദീർഘകാലം സേവനമനുഷ്ഠിച്ച ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറുകയില്ലെന്ന് തീരുമാനിച്ചു, ഭാര്യ റാണി കൺസോർട്ട് കാമിലയ്‌ക്കൊപ്പം മറ്റ് മൂന്ന് രാജകീയ എസ്റ്റേറ്റുകളിൽ തന്റെ സമയം പങ്കിടും.
3.ചാൾസ് മൂന്നാമൻ രാജാവിന്റെ അമ്മാവനായ ലോർഡ് മൗണ്ട് ബാറ്റൺ 1970 കളിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. മൗണ്ട് ബാറ്റൺ പ്രഭു രാജ്ഞിയുടെ ഉപദേശകനായിരുന്നു,
4.കാമില രാജ്ഞിയുടെ സ്ഥാനപ്പേരിൽ നിന്ന് 'പത്നി' പ്രയോഗം നീക്കം ചെയ്തു.
5.യുഎസിൽ താമസിക്കുന്ന ഹാരി രാജകുമാരനും മേഗൻ മർക്കിളും സസെക്സിലെ ഡ്യൂക്ക് ആൻഡ് ഡച്ചസ് എന്ന പേരിൽ നിർമിച്ച നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പരമ്പരയിൽ നിന്ന് സ്ഥാനപ്പേരുകൾ നീക്കം ചെയ്തെന്ന് ആരോപിക്കുന്നു.
6.ഹാരി രാജകുമാരനും വില്യം രാജകുമാരനും തമ്മിലുള്ള രാജകീയ ഭിന്നത തുടരുകയാണെന്ന് വിദഗ്ധൻ കാറ്റി നിക്കോൾ അറിയിച്ചു.
7.ചാൾസ് മൂന്നാമൻ രാജാവിന്റെ രണ്ടാം ഭാര്യ കൺസോർട്ട് കാമിലയെ "രണ്ടാനമ്മ" എന്ന് വിളിക്കരുതെന്ന് വില്യം രാജകുമാരൻ തന്റെ കുട്ടികളോട് പറഞ്ഞു.
8.ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം അടുത്ത വർഷം മെയ് 6 ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

