Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
7.5 Magnitude Earthquake In Peru Destroys 75 Homes
cancel
Homechevron_rightNewschevron_rightWorldchevron_rightപെറുവിൽ ശക്തമായ...

പെറുവിൽ ശക്തമായ ഭൂചലനം; 75ഓളം വീടുകൾ തകർന്നു, തീവ്രത 7.5

text_fields
bookmark_border

​ലിമ: പെറുവിന്‍റെ വടക്കൻ മേഖലയിൽ ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 75 ഓളം വീടുകൾ തകർന്നു. പത്തോളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഒരു പള്ളി ഗോപുരവും തകർന്നിട്ടുണ്ട്​. കൊളോണിയൽ കാലഘട്ടത്തിലെ ഒരു പള്ളിയുടെ 45 അടി ഉയരമുള്ള ടവറാണ്​ തകർന്നത്​.

ഞായറാഴ്ച രാവിലെ 5.52നുണ്ടായ ഭൂചലനം 131 കിലോമീറ്റർ വ്യാപ്​തിയിൽ അന​ുഭവപ്പെട്ടതായി പെറു ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്​ അറിയിച്ചു.

അയൽരാജ്യമായ ഇക്വ​േഡാറിലും ഭൂചലനം ആഘാതം സൃഷ്​ടിച്ചു. പെറു പട്ടണമായ സാന്താ മരിയ ഡി നീവയിൽനിന്ന്​ 98 കിലോമീറ്റർ കിഴക്കാണ്​ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പ്രദേശത്ത്​ നിരവധി റോഡുകൾ തകർന്നു. വൈദ്യുതി ബന്ധവും തടസപ്പെട്ടു.

തലസ്​ഥാന നഗരമായ ലിമ, തീരദേശ, ആൻഡിയൻ എന്നിവ ഉൾപ്പെടെ രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളിൽ ഭൂചലനം ആഘാതം സൃഷ്​ടിച്ചു.

എല്ലാ വർഷവും ചെറുതും വലുതുമായ 400ഓളം ഭൂകമ്പങ്ങൾക്ക്​ സാക്ഷിയാകുന്ന രാജ്യമാണ്​ പെറു. 2007 ആഗസ്റ്റ്​ 15നുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 500ൽ അധികം പേർക്ക്​ ജീവൻ നഷ്​ടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakePeru
News Summary - 7.5 Magnitude Earthquake In Peru Destroys 75 Homes
Next Story