ദിനോസറുകൾക്കൊപ്പം 7.4 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ഏറ്റവും ചെറിയ സസ്തനിയുടെ ഫോസിൽ തെക്കേ അമേരിക്കയിൽ കണ്ടെത്തി; എലിയെക്കാൾ ചെറിയ മുട്ടയിടുന്ന ജീവി
text_fields7.4 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന സസ്തനിയുടെ ഗ്രാഫിക് ചിത്രം
സാൻഡിയാഗോ: ദിനോസറുകൾക്കൊപ്പം 7.4 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ഏറ്റവും ചെറിയ സസ്തനിയുടെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു എലിയെക്കാൾ വലിപ്പം കുറഞ്ഞ സസ്തനിയാണിത്.
40 ഗ്രാമിനകത്ത് തൂക്കമുള്ള ചെറിയ ജീവിയുടെ ശരീരഭാഗമാണ് ചിലിയൻ പാറ്റഗോണിയ എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയുടെ ഭാഗത്തു നിന്ന് കിട്ടിയത്. തെക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പഴക്കമുള്ള ജീവിയുടെ ഫോസിലാണിത്. ഗൊണ്ട്വാന എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു നിന്നാണ് ഇത്രയും പഴക്കമുള്ള ജീവിയുടെ ഫോസിൽ കിട്ടുന്നത്.
അണപ്പല്ല് ഉൾപ്പെടെയുള്ള താടിയെല്ലിന്റെ ഭാഗമാണ് കിട്ടിയത്. ചിലി യൂനിവേഴ്സിറ്റിയും ചിലിയിലെ മില്ലെനിയം നൂക്ലിയസ് റിസർച്ച് സെന്ററും ചേർന്നു നടത്തിയ ഗവേഷണത്തിലാണ് നിർണയകമായ ഈ ഫോസിൽ കണ്ടെത്തുന്നത്. ബ്രിട്ടീഷ് സയന്റിഫിക് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിലിയിലെ മഗലൈൻസ് മേഖലയിലെ റിയോ ഡി ലാസ് ചിനസ് എന്ന താഴ്വരയിൽ നിന്നാണ് ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. ദിനോസറുകൾക്കൊപ്പം കഴിഞ്ഞിരുന്ന ഇവ 6.6 കോടി വർഷങ്ങൾക്ക് മുമ്പ് വംശനാശം നേരിട്ടിരിക്കാമെന്ന് കരുതുന്നു.
പ്ലാറ്റിപ്പസിനെപ്പോലെ മുട്ടയിടുന്ന ജീവിയാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അല്ലെങ്കിൽ കങ്കാരുവിനെപ്പോലെ മക്കളെ ശരീരത്തോട് ചേർന്ന സഞ്ചിപോലുള്ള ഭാഗത്ത് സൂക്ഷിക്കുന്ന ജീവിയാണെന്നും കരുതുന്നു. അവയുടെ പല്ലുകളിൽ നിന്ന് അറിയാൻ കഴിയുന്നത് കട്ടിയുള്ള പച്ചക്കറികളോ കിങ്ങുകളോ ഭക്ഷിക്കുന്ന ജീവിയാണെന്നാണ്.
ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പക്കമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തിയത് നമീബിയയിൽ നിന്നാണ്. സ്പോഞ്ച് രൂപത്തിലുള്ള ഒട്ടാവിയ ആന്റിക്വ എന്ന ഒന്നിലേറെ കോശങ്ങളുള്ള ജീവിയാണിത്. 55 മുതൽ 76 കോടി വർഷം മുമ്പ് ജീവിച്ചിരുന്നതാണത്രെ ഈ ജീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

