റഷ്യയുടെ കിഴക്കൻ തീരത്ത് 7.4 തീവ്രതയുള്ള ഭൂചലന പരമ്പര; പസഫിക് തീരങ്ങളിൽ സൂനാമി മുന്നറിയിപ്പ്
text_fieldsrepresentation image
റഷ്യയുടെ കിഴക്കൻ തീരമായ പെട്രോപാവ്ലോസ്ക കാംചസ്കിയുടെ 140 കിലോമീറ്റർ വിസ്തൃതിയിലാണ് തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.7 മുതൽ 7.4 തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായത്.
കാംചസ്കിയുടെ തീരങ്ങളിൽ അരമണിക്കൂറിനുള്ളിൽ മൂന്നോളം തുടർചലനങ്ങളുണ്ടായതായി കാലാവസ്ഥ, ഭൂചലനവിഭാഗം അറിയിച്ചു. ഏകദേശം രണ്ടുലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന തീരപ്രദേശമാണ് കാംച്സ്കി. അഗ്നിപർവതങ്ങളുടെ സാമീപ്യമുള്ള പ്രദേശമായതിനാലാണ് ഭൂചലനത്തിന് കാരണമാവുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂകമ്പത്തെത്തുടർന്ന് റഷ്യയുടെ ദുരന്തനിവാരണ മന്ത്രാലയം സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, തീരദേശ വാസികളോട് തീരത്ത് നിന്ന് മാറാനാവശ്യപ്പെട്ടു.
ഹവായ് സംസ്ഥാനത്തിനായി പ്രത്യേക സൂനാമി നിരീക്ഷണം പിന്നീട് പിൻവലിച്ചു. 1952 നവംബർ നാലിനാണ് കാംചസ്കിയിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശനഷ്ടങ്ങളുണ്ടാക്കിയത് അന്ന് ഹവായിയിൽ 9.1 മീറ്റർ (30 അടി) ഉയരമുള്ള തിരമാലകൾ ഉയർ ന്നെങ്കിലും മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

