Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ വൻ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്​

text_fields
bookmark_border
indonesia earthquake
cancel

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തെ തുടർന്ന്​ സുനാമി മുന്നറിയിപ്പ്​ നൽകി. റിക്​ടർ സ്​കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു. രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ്​ കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.


വലിയ ഭൂചലനത്തെ തുടർന്ന്​ സുനാമിക്ക്​ സാധ്യതയുണ്ടെന്നും യു.എസ്​ ജിയോളജിക്കൽ വകുപ്പ്​ മുന്നറിയിപ്പ്​ നൽകി. അതേസമയം, നിലവിൽ ഭൂകമ്പ​ത്തെ തുടർന്ന്​ ആളുകൾ മരിച്ചതായി റിപ്പോർട്ടില്ലെന്നും യു.എസ്​ ജിയോളജി വകുപ്പ്​ വ്യക്​തമാക്കി.

പസഫിക്​ റിങ്​ ഓഫ്​ ഫയറിലെ സ്ഥാനം കാരണം ഇന്തോനേഷ്യയിൽ ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാവുന്നത്​ വ്യാപവമാവുകയാണ്​. 2004 ഇന്തോനേഷ്യയിലെ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിക്ക്​ കാരണമാവുകയും ഏകദേശം രണ്ട്​ ലക്ഷത്തിലധികം ആളുകൾ മരിക്കുകയും ചെയ്​തിരുന്നു.

2018ൽ ലംബോക്ക്​ ദ്വീപിലുണ്ടായ ഭൂചലനത്തിൽ 550 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന്​ സു​ലാവേസി ദ്വീപിലുണ്ടായ സുനാമിയിൽ 4300 പേരും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeindonesia
News Summary - 7.3-Strong Earthquake Hits Indonesia, "Hazardous Tsunami Waves Possible"
Next Story