യു.എസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ 7,25,000
text_fieldsവാഷിങ്ടൺ: മെക്സികോയും എൽസാൽവഡോറും കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്- 725,000 പേർ. ഏറെ പേരും കാൽനടയായി അതിർത്തി കടന്നാണ് എത്തുന്നതെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നു.
2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയിൽ 96,917 പേർ പിടിയിലാകുകയോ പുറത്താക്കപ്പെടുകയോ അതിർത്തിയിൽ മടക്കി അയക്കുകയോ ചെയ്തിട്ടുണ്ട്. 2021ൽ 30,662ഉം 2022ൽ 63,927ഉം ആയിരുന്നതാണ് വീണ്ടും വർധിച്ചത്. 41,770 പേർ തെക്കൻ അതിർത്തി വഴി എത്തിയപ്പോൾ 30,010 പേർ കാനഡ കടന്നാണ് യു.എസിലെത്താൻ ശ്രമിച്ചത്. 2021ൽ 1.05 കോടി പേർ മൊത്തം അനധികൃത കുടിയേറ്റക്കാരായി യു.എസിലുണ്ടെന്നാണ് കണക്ക്. മെക്സികോ വംശജരായ അനധികൃത കുടിയേറ്റക്കാർ 41 ലക്ഷവും എൽസാൽവഡോറിൽനിന്ന് എട്ടു ലക്ഷവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

