24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ കൊന്നത് 700ലേറെ പേരെ
text_fieldsഗസ്സ: 24 മണിക്കൂറിനിടെ ഗസ്സയിൽ 700ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ അൽ ജസീറയോട് പറഞ്ഞു. അനുരഞ്ജന ചർച്ചയിൽ നിന്ന് പിൻമാറിയതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയത്.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന്‍റെ തെക്ക് ഭാഗത്ത് ബോംബാക്രമണം ശക്തമാണ്. ഇവിടെ ചില പ്രദേശങ്ങളിൽനിന്നും പ്രദേശവാസികളോട് ഒഴുഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു.
വെസ്റ്റ്ബാങ്കിൽ ഖൽഖിയയിൽ 21കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു. കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ് ബാങ്കിൽനിന്നും 60 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം പിടിച്ചുകൊണ്ടുപോയത്.
ഹെപ്പറ്റൈറ്റിസ് എ വ്യാപനത്തിന്‍റെ വക്കിലാണ് ഗസ്സയെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ദുരിതാശ്വാസ ഏജൻസിയുടെ ഡയറക്ടർ തോമസ് വൈറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

