പാകിസ്താനിൽ 70 തീവ്രവാദികളും 10 സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു
text_fieldsകറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പാക് സുരക്ഷാസേനയുടെ നടപടിയിൽ 70 തീവ്രവാദികൾ കൊല്ലപ്പെട്ടു. സുരക്ഷാ സേനകൾക്കും നിയമ നിർവഹണ ഏജൻസികൾക്കും സാധാരണക്കാർക്കും നേരെ 12ഓളം ഇടങ്ങളിലായി നടന്ന ആക്രമണത്തിന് പിന്നാലെയായിരുന്നു നടപടിയെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വൈകീട്ട് വരെ നീണ്ടുനിന്ന ആക്രമണത്തിൽ 10 സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. വ്യാഴം, വെള്ളി ദിവസങ്ങളിൽ പഞ്ച്ഗൂർ, ഹർനായ് പ്രവിശ്യകളിൽ നടന്ന രണ്ട് വ്യത്യസ്ത ഓപറേഷനുകളിൽ 41 തീവ്രവാദികളെ പാക് സുരക്ഷാസേന വധിച്ചതിന് ശേഷമായിരുന്നു ആക്രമണം. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

