5 ദിവസം: ഇസ്രായേൽ കൊന്നത് 70 കുഞ്ഞുങ്ങളെ; 4 ഇസ്രായേൽ സൈനികരെ കൂടി വധിച്ചു
text_fields1. വടക്കൻ ഗസ്സയിലെ ജബാലിയയിൽ സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞനുജന്റെ ചേതനയറ്റ ശരീരം കൈകളിലേന്തിയ ഫലസ്തീനി ബാലൻ, 2. ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീൻ ബാലൻ (ഫയൽ ചിത്രം)
ഗസ്സ: കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇസ്രായേൽ അധിനിവേശ സേന ഗസ്സയിൽ 70 കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പുതുവത്സരത്തിൽ ഗസ്സയിലുടനീളം ഇസ്രായേൽ ആക്രണം കടുപ്പിക്കുന്നതിനിടെയാണ് കുഞ്ഞുങ്ങളുടെ കൂട്ടക്കൊല നടക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ പ്രായവിവരങ്ങൾ സിവിൽ ഡിഫൻസ് സർവിസ് പുറത്തുവിട്ടിട്ടില്ല. പുതുവർഷത്തിൽ ഗസ്സയിൽ ആക്രമണവും പട്ടിണിയും തണുപ്പും കാരണം കുഞ്ഞുങ്ങളുടെ മരണം വർധിച്ചിതായി യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
A heartbreaking scene… a boy carries his little brother in his arms, who was killed after the bombing of a school in Jabalia, north of Gaza, crying out in agony: “May Allah have mercy on you, my brother.” pic.twitter.com/X21mubjb36
— Eye on Palestine (@EyeonPalestine) January 11, 2025
അതിനിടെ, വടക്കൻ ഗസ്സയിൽ ഇന്നലെ നാല് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് സംഭവം. ആറ് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വടക്കൻ ഗസ്സയിലെ ബെയ്ത്ത് ഹാനൂനിൽ തോക്കുധാരി നടത്തിയ ആക്രമണത്തിലാണ് സംഭവമെന്ന് ഐഡിഎഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ഇതോടെ 464 ദിവസമായി ഗസ്സയിൽ ഐ.ഡി.എഫ് നടത്തുന്ന നരനായാട്ടിനിടെയുള്ള പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം 402 ആയതായി സൈന്യം അറിയിച്ചു.
സർജന്റ് മേജർ അലക്സാണ്ടർ ഫെഡോറെങ്കോ (37), സ്റ്റാഫ് സർജന്റ് ഡാനില ദിയാക്കോവ് (21), സർജന്റ് യഹാവ് മായാൻ (19), സർജന്റ് എലിയാവ് അസ്തുകർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ആറ് അധിനിവേശ സൈനികരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വടക്കൻ ഗസ്സയിൽ ടാങ്കിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് ഐ.ഡി.എഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ വ്യത്യസ്ത പ്രത്യാക്രമണങ്ങളിലായി രണ്ട് ദിവസങ്ങൾക്കിടെ മറ്റ് മൂന്ന് സൈനികരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.