
ഇന്തോനേഷ്യയിൽ ഭൂചലനം: 34 മരണം; നൂറിലേറെ പേർക്ക് പരിക്ക്
text_fieldsജകാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിൽ 34 പേർ മരിച്ചു. 600ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മാജനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങൾ നിലം പൊത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു ഭൂചലനം. ഏഴു സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നെങ്കിലും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. രണ്ടു ഹോട്ടലുകളും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫിസും ഒരു മാളും ഉൾപ്പെടെ 60 കെട്ടിടങ്ങൾ തകർന്നു. 15,000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. രണ്ട് ഹോട്ടലുകൾ, ആശുപത്രി, ഗവർണറുടെ ഓഫിസ്, മാൾ, നിരവധി കെട്ടിടങ്ങൾ എന്ന ഭൂചലനത്തിൽ തകർന്നു.
തകർന്ന ആശുപത്രിയിൽ 12ലേറെ രോഗികളും ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്. മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നതാണ് കാരണം. പ്രദേശത്ത് വൈദ്യുതിവിതരണവും നിലച്ചു.
