Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയൂട്യൂബ്​ ചലഞ്ച്:​...

യൂട്യൂബ്​ ചലഞ്ച്:​ ലൈവായി ഒന്നര ലിറ്റർ മദ്യം കഴിച്ച 60കാരൻ മരിച്ചു

text_fields
bookmark_border
യൂട്യൂബ്​ ചലഞ്ച്:​ ലൈവായി ഒന്നര ലിറ്റർ മദ്യം കഴിച്ച 60കാരൻ മരിച്ചു
cancel
camera_altചിത്രം: https://www.dailydot.com

മോസ്​കോ: യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്ത്​ ലൈവായി മദ്യം കഴിക്കുന്ന ചലഞ്ച്​ ഏറ്റെടുത്ത 60കാരനായ റഷ്യൻ പൗരൻ കാഴ്​ചക്കാർ നോക്കി നിൽക്കേ കുഴഞ്ഞുവീണ്​ മരിച്ചു.

ഒന്നര ലിറ്റർ വോഡ്​​ക കഴിച്ച ശേഷമാണ്​ ഇയാൾ മരിച്ച്​ വീണത്​. മദ്യം കഴിക്കുന്ന ചലഞ്ചിൽ പ​ങ്കെടുക്കാനായി 'ഗ്രാൻഡ്​ഫാദർ' എന്ന പേരിൽ അറിയപ്പെടുന്ന യൂറി ഡഷ്​കീന്​​ യൂട്യൂബർ പണം വാഗ്​ദാനം നൽകിയിരു​ന്നതായി ദ ഇൻഡിപെൻഡെന്‍റ്​ റിപ്പോർട്ട്​ ചെയ്​തു. വിഡിയോ വൈറലായി മാറിയാലാണ്​ പണം നൽകുകയെന്ന്​ ഇയാൾ പറഞ്ഞിരുന്നുവത്രെ.

മദ്യമോ ഹോട്​ സോസോ കഴിക്കാനായാണ്​ യൂട്യൂബർ ഇയാളെ വെല്ലുവിളിച്ചത്​. എന്നാൽ ഒന്നര ലിറ്റർ വോഡ്​ക കുടിച്ചതിന്​ പിന്നാലെ ഇയാൾ കുഴഞ്ഞ്​ വീണു മരിക്കുകയായിരുന്നു​െവന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇയാൾക്ക്​ ശാരീരികാസ്വസ്​തഥകൾ അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും ആളുകൾ ലൈവായി കാണുന്നുണ്ടായിരുന്നു.

സ്​മോളൻസ്​ക്​ നഗരത്തിൽ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ അധികാരികൾ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

ആളുകൾക്ക്​ പണം വാഗ്​ദാനം ചെയ്​ത്​ നടത്തുന്ന ഇത്തരം അഭ്യാസങ്ങളും ചലഞ്ചുകളും 'ട്രാഷ്​ സ്​ട്രീംസ്​' അല്ലെങ്കിൽ 'ത്രാഷ് സ്​ട്രീംസ്​'​ എന്നാണ്​ അറിയപ്പെടുന്നത്​. കാഴ്ചക്കാർക്ക്​ മുന്നിൽ തത്സമയം അവതരിപ്പിക്കുന്ന ഇത്തരം ചലഞ്ചുകൾ ഇക്കാലത്ത്​ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്​.

സോഷ്യൽ മീഡിയയിൽ അക്രമങ്ങൾക്ക്​ വഴിമരുന്നിടുന്ന ഇത്തരം ചലഞ്ചുകൾ നിരോധിക്കണമെന്ന്​ റഷ്യൻ സെനറ്റർ അലക്​സി പുഷ്​കോവ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiathrash streamingyoutube live
News Summary - 60 year old Russian man reportedly dies after drinking 1.5 liters of vodka for cash
Next Story