യു.എസ് സ്‌കൂൾ വെടിവയ്പിൽ ആറ് മരണം; കൊലയാളി എത്തിയത് കൃത്യമായ ഭൂപടവും ആസൂത്രണവുമായി
text_fieldsവാഷിംഗ്ടൺ: യു.എസിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികൾ അടക്കം ആറുപേർ കൊല്ലപ്പെട്ടു. നാഷ്‌വില്ലെയിലെ ഒരു സ്വകാര്യ എലിമെന്ററി സ്‌കൂളിൽ തിങ്കളാഴ്‌ചയാണ് കൃത്യമായി ആസൂത്രണം ചെയ്‌ത ആക്രമണത്തിൽ മൂന്ന് കൊച്ചുകുട്ടികളെയും മൂന്ന് ജീവനക്കാരെയും കൊലപ്പെടുത്തിയത്. ആയുധധാരിയായ മുൻ വിദ്യാർഥി പൊലീസ് വെടിയേറ്റ് മരിച്ചു.
ഓഡ്രി ഹെയ്ൽ (28) ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇവർ ട്രാൻസ്ജെൻഡർ ആണ്. സ്കൂളിന്‍റെ ഭൂപടവും വഴികളും ഒക്കെ രേഖപ്പെടുത്തുന്ന ചിത്രങ്ങളും ആയാണ് ആക്രമി എത്തിയത്. ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഓഡ്രി ഹെയ്ൽ എത്തിയതെന്ന് എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊല്ലപ്പെട്ട ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികളിൽ ഒരാൾക്ക് എട്ട് വയസ്സും രണ്ട് പേർക്ക് ഒമ്പത് വയസ്സുമുണ്ടെന്നും കൊല്ലപ്പെട്ട മുതിർന്നവർ 60 നും 61 നും ഇടയിൽ പ്രായമുള്ളവരാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

