Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെറുവിൽ ഭൂചലനം; നിരവധി...

പെറുവിൽ ഭൂചലനം; നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ, 27 പേർക്ക് പരിക്ക്

text_fields
bookmark_border
earthquake hits Peru
cancel

ലിമ: പെറുവിലെ തെക്കൻ പസഫിക് മേഖലയിൽ ഭൂചലനം. 5.8 തീവ്രത രേഖ​പ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 27 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇക്ക മേഖലയിലെ പാമ്പ ഡി ടേറ്റ് പട്ടണത്തിന് 20 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി 56.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

പെറുവിയൻ പ്രതിരോധ മന്ത്രി അമാഡിയോ ഫ്ലോറസ് ഇക്ക നഗരം സ​ന്ദർശിച്ചു. സാൻ ലൂയിസ് ഗോൺസാഗ സർവകലാശാല ഉൾപ്പെടെ ന​ഗരത്തിലെ ചില തകർന്ന കെട്ടിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.

നിരവധി ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും നടക്കുന്ന പസഫിക് സമുദ്ര തടത്തിലെ ഒരു സുപ്രധാന പ്രദേശമാണ് റിങ് ഓഫ് ഫയർ പ്രദശേത്താണ് പെറു സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെറുവി​ൽ ഭൂകമ്പങ്ങൾ സാധാരണമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquake
News Summary - 5.8 magnitude earthquake hits Peru damaging buildings and injuring 27
Next Story