Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിൽ 5.2 തീവ്രതയുള്ള ഭൂകമ്പം; പ്രകമ്പനം ഡൽഹിയിലും
text_fieldsbookmark_border
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡൽഹിയിൽ നേരിയ ഭൂകമ്പം. 5.2 തീവ്രതയിൽ അഫ്ഗാനിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്.
രാവിലെ 11.19നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കുറച്ച് സെക്കന്റുകൾ മാത്രമാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
അഫ്ഗാനിസ്താനിലെ ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കമ്പനമുണ്ടാക്കി.
അതേസമയം, ഭൂകമ്പത്തിൽ ആർക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ റിപ്പോർട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

