Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപരിശോധന നടത്തിയ 50...

പരിശോധന നടത്തിയ 50 ശതമാനം വിമാനങ്ങൾക്കും തകരാർ; പട്ടികയിൽ മുന്നിൽ ഈ കമ്പനികൾ

text_fields
bookmark_border
പരിശോധന നടത്തിയ 50 ശതമാനം വിമാനങ്ങൾക്കും തകരാർ; പട്ടികയിൽ മുന്നിൽ ഈ കമ്പനികൾ
cancel
Listen to this Article

ന്യൂഡൽഹി: വിമാനങ്ങളിലെ സാ​​ങ്കേതിക തകരാർ കണ്ടെത്താൻ ഇന്ത്യൻ വിമാന കമ്പനികളുടെ വിമാനങ്ങളിൽ പരിശോധന. എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പടെ പ്രമുഖ വിമാന കമ്പനികളുടെ വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 50 ശതമാനം വിമാനങ്ങളിലും സാ​ങ്കേതിക തകരാർ കണ്ടെത്തിയതായി കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു.

ആറ്‍ വിമാന കമ്പനികളുടെ 754 എയർക്രാഫ്റ്റുകളാണ് പരിശോധിച്ചത്. ഇതിൽ 377 എണ്ണത്തിൽ തകരാർ കണ്ടെത്തി. 405 ഇൻഡിഗോ വിമാനങ്ങൾ പരിശോധിച്ചതിൽ 148 എണ്ണത്തിൽ തുടർച്ചയായി തകരാറുകൾ വരുന്നതായി കണ്ടെത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 261 വിമാനങ്ങൾ പരിശോധിച്ചതിൽ 191 എണ്ണത്തിലും തകരാർ കണ്ടെത്തി.

43 സ്പൈസ് ജെറ്റ് വിമാനങ്ങൾ പരിശോധിച്ചതിൽ 16 എണ്ണത്തിന് തകരാറുണ്ട്. ആകാശ എയറിന്റെ 32 വിമാനങ്ങളിൽ 14 എണ്ണത്തിനും തകരാർ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹലാണ് കണക്കുകൾ പുറത്തുവിട്ടത്. തകരാറുകളെ എ മുതൽ ഡി വരെ കാറ്റഗറിയായി തിരിച്ചിട്ടുണ്ടെന്നും ഇതിൽ എയർ ഇന്ത്യയുടെ വിമാനങ്ങളിൽ ഭൂരിപക്ഷവും ഡി കാറ്റഗറിയിലാണ് വരുന്നതെന്നും കമ്പനി അറിയിച്ചു.

ഡി കാറ്റഗറിയിൽ വരുന്ന വിമാനങ്ങൾക്ക് സീറ്റുകളുടെ തകരാർ, ട്രേ ടേബിളിന്റെ പ്രശ്നം തുടങ്ങിയ ചെറിയ തകരാറുകൾ മാത്രമാണ് ഉള്ളതെന്നും എയർ ഇന്ത്യ വിശദീകരിച്ചു. അഹമ്മദാബാദ് ഉൾപ്പടെയുള്ള ദുരന്തങ്ങൾക്ക് ശേഷം വിമാനങ്ങളിലെ സാ​ങ്കേതിക പരിശോധനകൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGCAFlight operationsIndia News
News Summary - 50% of audited planes show recurring snags; Air India, IndiGo top list: Govt data
Next Story