Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: 50 കോടി...

കോവിഡ്​: 50 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാകും –യു.എൻ

text_fields
bookmark_border
കോവിഡ്​: 50 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാകും –യു.എൻ
cancel

യുനൈറ്റഡ്​ നേഷൻസ്​: കോവിഡിനെ തുടർന്ന്​​ ആഗോളതലത്തിൽ ദാരി​ദ്ര്യം വർധിക്കുമെന്ന്​ യു.എൻ. 50 കോടി ജനങ്ങളെയാണ് ​ മഹാമാരി ദാരിദ്ര്യത്തിലേക്ക്​ തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്​ഥയിലേക്കു വീഴു കയെന്നും യു.എൻ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു.

നിലവിലെ ആരോഗ്യപ്രതിസന്ധിയെക്കാൾ കടുത്തതാകും സാമ്പത്തിക മാന്ദ്യം. അടുത്തയാഴ്​ച നടക്കാനിരിക്കുന്ന ലോകബാങ്ക്​, അന്താരാഷ്​ട്ര നാണ്യനിധി പ്രതിനിധികളുടെയും ജി20 ധനകാര്യ മന്ത്രിമാരുടെയും സമ്മേളനത്തിനു മുന്നോടിയായാണ്​ റിപ്പോർട്ട്​ പുറത്തിറക്കിയത്​. ലണ്ടനിലെ കിങ്​സ്​ കോളജി​െലയും ആസ്​ട്രേലിയൻ നാഷനൽ യൂനിവേഴ്​സിറ്റിയിലെയും വിദഗ്​ധരുടെ നേതൃത്വത്തിലായിരുന്നു പഠനം.

കോവിഡ്​ മൂലം ​യു.എസിലെ മിയാമിയിൽ തൊഴിൽരഹിതരായത്​ ആയിരങ്ങളാണ്​. ബുധനാഴ്​ച തൊഴിലില്ലാത്തവർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകാൻ എത്തിയത്​ നൂറുകണക്കിനാളുകളാണ്​. മാർച്ച്​ 15നും ഏപ്രിൽ അഞ്ചിനുമിടയിൽ ഫ്ലോറിഡയിൽ തൊഴിൽരഹിതരായ അഞ്ചരലക്ഷം പേരാണ്​ സഹായത്തിനായി അപേക്ഷ നൽകിയത്​. കോവിഡ്​ പടർന്നുപിടിച്ചതോടെ രണ്ടാഴ്​ചക്കിടെ യു.എസിൽ തൊഴിൽ നഷ്​ടപ്പെട്ടവരുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കയാണ്​. 660 ലക്ഷം ആളുകളാണ്​ തൊഴിലില്ലാത്തവരുടെ ആനുകൂല്യത്തിന്​ അപേക്ഷ നൽകിയത്​. കാനഡയിൽ 10 ലക്ഷം ആളുകൾ തൊഴിൽ രഹിതരായി.

ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ യു.എസിലാണ്​. കോവിഡ്​ ഏറ്റവും മാരകമായി ബാധിച്ച ന്യൂയോർക്കിൽ ദുരന്തസൂചകമായി പതാക പകുതി താഴ്​ത്തി​ക്കെട്ടി. അതിനിടെ, കോവിഡ്​ പരത്തുമെന്ന്​ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ ഭീകരക്കുറ്റം ചുമത്തി. അതേസമയം, കോവിഡിനെ ചെറുക്കുന്നതിൽ സർക്കാറിന്​ പാളിച്ചപറ്റിയെന്ന്​ അംഗീകരിക്കാൻ ട്രംപ്​ തയാറായിട്ടില്ല. ഐസൊലേഷൻ നടപടികൾ ഫലംകാണുന്നുവെന്ന നിഗമനത്തിലാണ്​ ഭരണകൂടം.

Show Full Article
TAGS:covid 19 starvation poverty 
News Summary - 50 crore people will starve says united nations
Next Story